മനുഷ്യരെ പോലെ റോബോർട്സ് ഫൈറ്റിംഗ് നിങ്ങൾ കണ്ടിട്ടുണ്ടോ.? ഇതാ നിങ്ങൾക്കായ് റോബോട്സിന്റെ ബോക്സിങ് മത്സരവുമായി എത്തിയ ചിത്രം “റിയൽ സ്റ്റീൽ…| Real Steel Movie Malayalam
Real Steel Movie Malayalam: ചാർളി ഒരു മുൻ ബോക്സർ ആയിരുന്നു പക്ഷെ ഇപ്പോൾ ചാർളിക്ക് ബോക്സിങ്ങിൽ യാതൊരുവിധ സ്കോപ്പും ഇല്ല കാരണം എന്തെന്നാൽ ആ സമയത്ത് പ്രചാരത്തിൽ ഉണ്ടായിരുന്നത് റോബോട്ടുകളെ കൊണ്ട് ബോക്സിങ് നടത്തിപ്പിക്കുന്ന ഒരു സ്പോർട്സ് ആണ്. ഇക്കാരണത്താൽ ചാർളി വളരെ പഴയ ഒരു റോബോട്ടിനെ കൊണ്ടാണ് തന്റെ ഉപജീവനം നടത്തിയിരുന്നത്.
കർണിവലും ഫെസ്റ്റിവൽസും നടക്കുന്ന സ്ഥലങ്ങളിൽ തന്റെ റോബോട്ടിനെ കൂട്ടി കുട്ടികളെ എല്ലാം ആകർഷിക്കുകയും കുട്ടികൾ റോബോട്ടിന്റെ കൂടെ കളിക്കുകയും ഫോടോസ് എടുക്കുകയും ചെയ്യുമ്പോൾ അതിനൊരു കാശ് വാങ്ങുകയും ചെയ്യും പക്ഷെ ആംബുഷ് എന്ന് ചാർളി വിളിക്കുന്ന റോബോട്ടിനെ കണ്ടാൽ അധികം ആരും അടിക്കാറില്ല കാരണം അത്ര ഭംഗിയില്ലാത്ത ലൂക്കാണ് റോബോട്ടിനുള്ളത്.

അതേ സമയം റിക്കി എന്ന കഥാപാത്രവും ചാർളിയും തമ്മിൽ റിക്കിയുടെ കാളയുമായി നമ്മുടെ ആംബുഷിനെ വെച്ച് പോര് നടത്തുന്നതിന് ബെറ്റ് വെക്കുകയാണ്. അതായത് ചാർളിയുടെ ആംബുഷ് ജയിച്ചാൽ റിക്കി ക്യാഷ് കൊടുക്കണം മറിച്ചാണെങ്കിൽ ചാർളി ക്യാഷ് കൊടുക്കണം എന്നതാണ് ബെറ്റ്. ഈ ഫൈറ്റ് കാണുമ്പോൾ ആദ്യം നമ്മൾ കരുതുന്നത് റിക്കിയുടെ
കാളയെ ആംബുഷ് എളുപ്പം തോല്പിക്കും എന്നാണ് എന്നാൽ കാള ആംബുഷിന്റെ ഒരു കാല് പറച്ചെടുക്കും. ഇങ്ങെനെ മുൻപോട്ട് പോകുന്ന ചിത്രത്തിൽ ചാർളി പിന്നീട് റോബോട്ടിനെ വാങ്ങുകയും ബോക്സിങ്ങനായി പോകുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളും നിങ്ങൾക്ക് മികച്ച ഒരനുഭവം ഒരുക്കിയിരിക്കുകയാണ് ഡയറക്ടർ ഷോൺ ലെവിയും അഭിനേതാക്കളായ ഹുഗ് ജാക്മാൻ, ഡാക്കോറ്റ ഗോയോ, ഇവന്ജലിൻ ലില്ലി എന്നിവർ.
Comments are closed.