ചരിത്രം തിരുത്തിക്കുറിക്കാൻ മറ്റൊരു ഹിറ്റ് മൂവി; ഒടിടി റിലീസിലും മികച്ച പ്രകടനം കാഴ്ചവെച്ച് ആർ ഡി എക്സ് | RDX Malayalam Movie Ott Release
RDX Malayalam Movie Ott Release
RDX Malayalam Movie Ott Release ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ തിയേറ്റർ ഹിറ്റായ ആർ ഡി എക്സ് ചിത്രം ഒ ടി ടിയിൽ റിലീസ് ആകാൻ പോവുകയാണ്. ഓണക്കാലത്ത് തിയേറ്ററുകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണിത്. നീരജ് മാധവ്, ഷൈൻ നിഗം, ആന്റണി വർഗീസ് എന്നിവർ തകർത്തഭിനയിച്ച ഈ ചിത്രത്തിന് നിരവധി ആരാധകരുണ്ട്. നൂറുകോടി ക്ലബ്ബിൽ ഇടം നേടിയതിനുശേഷമാണ് ഈ ചിത്രം ഇപ്പോൾ ഓ ടി ടി യിൽ എത്താൻ പോകുന്നത്.
സെപ്റ്റംബർ 24ന് ആണ് ചിത്രം ഒ ടി ടി യിൽ റിലീസ് ആകുന്നത്. ഔദ്യോഗികമായി തന്റെ ഒഫീഷ്യൽ പേജിലൂടെ ചിത്രത്തിന്റെ ഓ ടി ടി റിലീസ് ആരാധകരെ അറിയിച്ചിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ്. മിന്നൽ മുരളി,ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നിങ്ങനെ നിരവധി സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾ മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിച്ച വീക്കെൻഡ് ബ്ലോക്ക് ബ്ലാസ്റ്റർസ് ആണ് ആർ ഡി എക്സ് എന്ന ഈ സൂപ്പർ ഹിറ്റ് ചിത്രം നിർമ്മിച്ചത്.
നവാഗതനായ നഹാസ് ഹിദായത്ത് ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ഷൈൻ നിഗം,നീരജ് മാധവ്,ആന്റണി വർഗീസ് എന്നിവരെ കൂടാതെ ലാൽ,ഐമ റോസ്മി സെബാസ്റ്റ്യൻ , മാല പാർവതി,മഹിമ നമ്പ്യാർ,ബൈജു എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർശ് സുകുമാരൻ , ഷബാസ് റഷീദ് എന്നിവരാണ്. ചിത്രത്തിന്റെ ആക്ഷൻ കൈകാര്യം ചെയ്തതാവട്ടെ കെ ജിഎഫ്,വിക്രം,
ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവാണ്. അന്യഭാഷ ചിത്രങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള നിരവധി സീനുകൾ ഈ ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്. ഒരുപക്ഷേ അത് തന്നെയാണ് ചിത്രത്തിന്റെ വിജയത്തിന്റെ രഹസ്യവും. ഇപ്പോൾ ചിത്രം ഓ ടി ടി റിലീസ് ആവുന്നത് വീണ്ടും ചിത്രത്തിന് നിരവധി കാഴ്ചക്കാരെ സമ്മാനിക്കും എന്ന് ഉറപ്പ്. നെറ്റ്ഫ്ലിക്സിലൂടെയാണ് പടം പ്രേക്ഷകർക്കു മുൻപിൽ എത്തുന്നത്. RDX Malayalam Movie Ott Release
Comments are closed.