
രണ്ട് പച്ചമാങ്ങ കുക്കറിൽ ഇട്ട് നോക്കൂ!!! മനസ്സും ശരീരവും തണുപ്പിക്കും… കുടിച്ചാലും പൂതി തീരൂല മക്കളെ.!! Raw Mango Drink Recipe Malayalam
Raw Mango Drink Recipe Malayalam : ഒരു അടിപൊളി പച്ചമാങ്ങ റെസിപി ആണ് നമ്മൾ ഇന്ന് ഉണ്ടാക്കാൻ പോകുന്നത്. വെറും 2 പച്ചമാങ്ങ മാത്രം മതി ഈ ഐറ്റം ഉണ്ടാക്കാൻ. ഇപ്പോൾ എല്ലായിടത്തും പച്ചമാങ്ങയൊക്കെ എല്ലായിടത്തും ആയി വന്നിട്ടുണ്ടാവുമല്ലേ? അപ്പോൾ വെറും 2 പച്ചമാങ്ങ കുക്കറിലിട്ടാണ് നമ്മളീ രുചികരമായ സംഭവം ഉണ്ടാക്കിയെടുക്കുന്നത്.
ദാഹം മാറ്റാനും വയറ് നിറക്കാനുമൊക്കെ സഹായിച്ചിരുന്ന ഒരു നല്ല ഡ്രിങ്ക് ആണിത്. കുറഞ്ഞ പുളിയും മധുരവുമൊക്കെ കൂടിച്ചേർന്ന രുചിയാണിതിന്. ഈ കടുത്ത വേനൽച്ചൂടിൽ നമ്മുടെ ശരീരത്തെയും മനസ്സിനേയുമൊക്കെ തണുപ്പിക്കാൻ സഹായിക്കുന്ന ഒരു അടിപൊളി ജ്യൂസാണിത്. ആദ്യമായി 2 മാങ്ങ നല്ലപോലെ കഴുകി വൃത്തിയാക്കി കുക്കറിലേക്കിട്ട് ആവശ്യത്തിന് വെള്ളവും കൂടെ ചേർത്ത് അടുപ്പിൽ വെച്ച് കൊടുക്കുക. ഒരു മീഡിയം തീയിൽ 2 വിസിൽ വരുന്ന വരെ വേവിച്ചെടുക്കുക.
പച്ചമാങ്ങ കൊണ്ട് ഫ്രഷ് ജ്യൂസുകൾ നമ്മൾ ഒത്തിരി പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്ഥമായി വേവിച്ചെടുത്ത മാങ്ങ കൊണ്ട് നല്ല തിക്ക് ആയിട്ടുള്ള ഒരു ജ്യൂസാണ് ഇവിടെ നമ്മൾ ഉണ്ടാക്കിയെടുക്കുന്നത്. ഇനി നേരത്തെ വേവിക്കാൻ വച്ച മാങ്ങ കുക്കറിൽ നിന്നെടുത്ത് ചൂടാറാൻ വെക്കണം. ചൂടാറിയ മാങ്ങ മുറിച്ചെടുത്ത് ഒരു സ്പൂൺ ഉപയോഗിച്ച് അതിന്റെ കാമ്പ് സ്‌കൂപ്പ് ചെയ്തെടുക്കുക.
കത്തിയെടുത്ത് തൊലി ചെത്തിക്കളയേണ്ട ആവശ്യമൊന്നുമില്ല. വളരെ ഈസിയായി നമ്മുക്കിതിന്റെ മുഴുവൻ കാമ്പെടുക്കാം. ആളുകൾ കൂടുതലുണ്ടെങ്കിൽ നാലോ അഞ്ചോ മാങ്ങ പുഴുങ്ങിയെടുക്കാം. ഈ കൊടുംചൂടിലും മനസ്സിനും ശരീരത്തിനും കുളിർമയേകുന്ന ഈ പച്ചമാങ്ങ ജ്യൂസ് എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നറിയാൻ വീഡിയോ കണ്ടോളൂ… Video Credit : Malappuram Thatha Vlogs by Ayishu
Comments are closed.