Raw mango curry recipe malayalam. ഒരു മാങ്ങ മതി ഊണ് കഴിക്കാൻ നല്ല സൂപ്പർ സ്വദിൽ ഒരു കറി തയ്യാറാക്കാം നാടൻ കറികളിൽ ഒന്നാം സ്ഥാനം തന്നെ ആണ്.. വളരെ ഹെൽത്തിയും ടേസ്റ്റിയും ആണ്. തയാറാക്കുന്ന വിധവും വളരെ വ്യത്യസ്തമാണ്.ആവശ്യമുള്ള സാധനങ്ങൾ പച്ചമാങ്ങ – 1 കപ്പ് മുളകുപൊടി -2 സ്പൂൺ മല്ലിപ്പൊടി -1 സ്പൂൺ ഉപ്പ് -2 സ്പൂൺപച്ചമുളക് -2 എണ്ണം ഇഞ്ചി -1 സ്പൂൺ ചെറിയ ഉള്ളി -1/2 കപ്പ് കറിവേപ്പില -3 തണ്ട് തേങ്ങാപ്പാൽ – ഒന്നാം പാൽ ഒരു കപ്പ്രണ്ടാം പാൽ – 2 കപ്പ് വെളിച്ചെണ്ണ -2 സ്പൂൺ കടുക്-1 സ്പൂൺ ചുവന്ന
മുളക് -4 എണ്ണം കറിവേപ്പില -3 തണ്ട് തയ്യാറാക്കുന്ന വിധം പച്ചമാങ്ങയിലേക്ക് ചുവന്ന മുളകും, മഞ്ഞൾപൊടിയും, ഉപ്പും ചേർത്ത് കൈകൊണ്ട് തിരുമ്മി മാറ്റിവയ്ക്കുക.അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് ചെറിയ ഉള്ളി ചതച്ചതും, പച്ചമുളകും, മഞ്ഞൾപ്പൊടിയും, മല്ലിപ്പൊടിയും, മുളകുപൊടിയും ചേർത്ത്, കൈകൊണ്ട് നന്നായിട്ട് കുഴച്ച് തിരുമ്മി മാറ്റിവയ്ക്കുക. ഒരു പാത്രം വെച്ച് ചൂടാകുമ്പോൾ
അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച്, കടുക്, ചുവന്ന മുളക്, കറിവേപ്പില പൊട്ടിച്ച് അതിലേക്ക്ചതച്ച് കൈകൊണ്ട് തിരുമ്മി വെച്ചിട്ടുള്ള ചെറിയ ഉള്ളിയുടെ കൂട്ടും ചേർത്തുകൊടുത്തു നന്നായി വഴറ്റിയതിനുശേഷം അതിലേക്ക് തേങ്ങയുടെ രണ്ടാം പാലു കൂടി ചേർത്ത് കൊടുക്കുക.ശേഷം അത് നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് പച്ചമാങ്ങ ചേർത്ത്,
പച്ചമാങ്ങയും നന്നായി തിളച്ച് വെന്തു വന്നു കഴിയുമ്പോൾ അതിലേക്ക് നല്ല കുറുകിയ ഒന്നാം പാല് കുടി ചേർത്ത് കൊടുത്ത് എടുക്കാവുന്ന താണ് ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുക്കാം..തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ.. Video credits : Rajas Kingdom
Comments are closed.