ലാലേട്ടനൊപ്പം ദിലീപും കാവ്യയും.. രവി പിള്ളയുടെ മകന്റെ വിവാഹ വേദിയിലെ കാഴ്ചകള്‍.!!

പ്രമുഖ വ്യവസായിയും പത്മശ്രീ പുരസ്‌കാര ജേതാവുമായ രവി പിള്ളയുടെ മകൻ ഗണേഷ് വിവാഹിതനായി. ഗുരുവായൂർ നടയിൽ വെച്ചായിരുന്നു വിവാഹം. വിവാഹത്തോടനുബന്ധിച്ചു വൻ അലങ്കാരങ്ങളാണ് കിഴക്കേ നടയിലെ ഗോപുറത്തിൽ നടത്തിയിരിക്കുന്നത്. രവി പിള്ളയുടെ മകന്റെ വിവാഹചിത്രങ്ങളും വീഡിയോകളുമെല്ലാം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.

രവി പിള്ളയുടെ മകന്റെ വിവാഹത്തിന് വൻതാരനിരയാണ് എത്തിയിരിക്കുന്നത്. ഗണേഷിന് ആശംസകളുമായി നിരവധി ആളുകൾ എത്തിയിട്ടുണ്ട്. ദമ്പതിമാർക്ക് നേരിട്ട് ആശംസകൾ നേരുന്നതിനായി മലയാളികളുടെ പ്രിയ നടൻ മോഹൻലാലും സുചിത്രയും ഗുരുവായൂരിൽ എത്തിയിട്ടുണ്ട്. സെപ്റ്റംബർ 9 നായിരുന്നു ഇവരുടെ വിവാഹം. മോഹൻലാലും സുചിത്രയും കൂടാതെ ദിലീപും കാവ്യയും തുടങ്ങി വൻതാരനിര തന്നെ വിവാഹത്തിന് പങ്കെടുത്തിട്ടുണ്ട്.


ഇരുവരും ഗുരുവായൂർ ക്ഷേത്രത്തിൽ അതിരാവിലെ തന്നെ എത്തി ദര്ശനം നടത്തിയതിനു ശേഷമാണ് ദമ്പതിമാർക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. പൂന്താനം ഓഡിറ്റോറിവും അഞ്ചു ദിവസത്തേക്ക് വിവാഹത്തിനായി വാടകക്ക് എടുത്തിരിക്കുകയാണ്. താരങ്ങൾ കൂടാതെ രാഷ്ട്രീയ പ്രമുഖരും വിവാഹത്തിൽ പങ്കെടുക്കുന്നുണ്ട്.

രാവിലെ 7.35 നു ഗുരുവായൂർ വെച്ചായിരുന്നു വിവാഹം. രവി പിള്ളയുടെ മകൻ ഗണേശിനും വധു അഞ്ജനയ്ക്കും വിവാഹ ആശംസകളുമായി മോഹൻ ലാലും സുചിത്രയും കൂടാതെ മറ്റ് താരങ്ങളും എത്തിയിട്ടുണ്ട്. രാഷ്ട്രീയനേതാക്കളും വ്യവസായ പ്രമുഖരുമടക്കാം നിരവധി ആളുകൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു

Comments are closed.