ബ്രേക്ക്ഫാസ്റ്റ് ഇനി കൂടുതൽ മൃദുലമായി റവ കൊണ്ട് ആയാലോ 👌🏻😍കറി ഒന്നും വേണ്ട ഇത് കഴിക്കാം 😋😋Rava Banana Puttu Recipe Malayalam
Rava banana puttu recipe malayalam.!!! റവ കൊണ്ട് വളരെ രുചികരമായി തന്നെ നമുക്ക് പുട്ട് തയ്യാറാക്കിയെടുക്കാം. സാധാരണ പുട്ട് എന്ന്അരിപ്പൊടി കൊണ്ട് അല്ലെങ്കിൽ ഗോതമ്പ് കൊണ്ട് തയ്യാറാക്കാറുണ്ട്.. പക്ഷേ എന്നും വീട്ടിലുള്ളതാണ് റവ, റവ കൊണ്ട് പലതരം വിഭവങ്ങൾ തയ്യാറാക്കാറുണ്ട്, എങ്കിൽ പോലും അത് എങ്ങനെ ആയിരിക്കുമെന്ന് പേടി കൊണ്ടായിരിക്കും പലരും തയ്യാറാക്കാതിരുന്നത്.
ഉണ്ടാക്കിയാൽ
അത് കറക്റ്റ് ആയിട്ട് വെന്തു കിട്ടുമോ അല്ലെങ്കിൽ കുഴഞ്ഞു പോകുമോ എന്നൊക്കെയുള്ള സംശയങ്ങളാണ് ഇതുവരെ റവ പുട്ടിൽ എത്തിക്കാത്തത്..അങ്ങനെ റവ കൊണ്ട് പഴവും കൂടി ചേർത്ത് തയ്യാറാക്കുന്ന അതുകൊണ്ട് തന്നെ വേറെ കറിയൊന്നും ആവശ്യവുമില്ല, വളരെ രുചികരമായി കഴിക്കാൻ സാധിക്കും. ഇതിനായിട്ട് അത് റവ നന്നായി വറുത്തെടുക്കണം ഒരു പാത്രത്തിലേക്ക് മാറ്റി കുറച്ചു ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായിട്ടൊന്ന് കുഴച്ചെടുക്കുക.

ഇനി വീണ്ടും ഒന്ന് അടച്ചു വയ്ക്കുക അടച്ചുവെച്ചതിനുശേഷം കുറച്ചുനേരം കഴിഞ്ഞ് വീണ്ടും എടുത്തു ഒന്നുകൂടി കുഴച്ചു പുട്ടുപൊടിയുടെ പാകത്തിന് കുഴച്ചതിനുശേഷം അതിലേക്ക് നേന്ത്രപ്പഴം ചെറുതായി അരിഞ്ഞതും കൂടി ചേർത്തു കൊടുക്കാം.അതിനുശേഷം പുട്ടുകുറ്റിയിലേക്ക് ആവശ്യത്തിന് തേങ്ങ ചേർത്ത് അതിലേക്ക് വെച്ചിട്ടുള്ള
മിക്സിങ് ചേർത്തുകൊടുത്ത് വീണ്ടും തേങ്ങ ചേർത്ത് നന്നായിട്ട് വേവിച്ചെടുക്കാം, വളരെ രുചികരമായ കറി ചേർക്കാതെ കഴിക്കാവുന്നതാണ് വളരെ ഹെൽത്തിയും ടേസ്റ്റിയുമാണ് ഈ റവ പുട്ട്.തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : NEETHA’S TASTELAND
Comments are closed.