
റവയും പഴവും ഉണ്ടോ? അത്ഭുതപ്പെട്ടു പോകും ഈ ഒരു അടിപൊളി പലഹാരം ഉണ്ടാക്കിയാൽ.!! Rava and Banana Easy Snack Recipe Malayalam
Rava and Banana Easy Snack Recipe Malayalam : വീട്ടമ്മമാർ എന്നും കുഴങ്ങി പോവുന്ന ഒരു ചോദ്യമാണ് കഴിക്കാൻ എന്തുണ്ടാക്കും എന്നത്. വേനൽ അവധി ആയത് കൊണ്ടു തന്നെ പ്രാതലും ഉച്ചയൂണും രാത്രിയിലത്തെ ഭക്ഷണവും കൂടാതെ ഇടയ്ക്കിടെ വിശക്കുന്ന അമ്മേ എന്ന പറച്ചിൽ കേൾക്കാം. കളിച്ചു തളർന്നു വരുമ്പോഴോ ടി വി യുടെ മുന്നിൽ ഇരിക്കുമ്പോൾ
എന്തെങ്കിലും ഒന്ന് കഴിക്കാനോ തോന്നുമ്പോൾ ആണ് ഈ ഒരു വിളി. എപ്പോഴും ബിസ്ക്കറ്റോ ചിപ്സോ ഒക്കെ കഴിക്കാൻ കൊടുക്കുന്നതിനു പകരം നമ്മൾ തന്നെ എന്തെങ്കിലും ഒക്കെ ഉണ്ടാക്കി കൊടുത്താൽ അതാവും കുട്ടികൾക്ക് ഏറ്റവും ആരോഗ്യകരം. വളരെ കുറച്ചു സമയം കൊണ്ട്, വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു വിഭവമാണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്.
ഈ ഒരു പലഹാരം ഉണ്ടാക്കാനായി പ്രധാനമായും വേണ്ടത് കുറച്ച് റവയും നേന്ത്രപ്പഴവും ആണ്. ആദ്യം തന്നെ രണ്ട് പഴം എടുത്തിട്ട് തൊലി കളഞ്ഞതിന് ശേഷം ചെറുതായി മുറിക്കുക. ഇതിലേക്ക് കുറച്ച് റവ ചേർക്കണം. ഇതോടൊപ്പം ചേർക്കാനായി കുറച്ച് തേങ്ങ ചിരകി മിക്സിയുടെ ജാറിൽ ഒരൽപ്പം വെള്ളം ചേർത്ത് അരച്ചെടുക്കണം. ഇതിൽ നിന്നും തേങ്ങാപ്പാൽ പിഴിഞ്ഞെടുക്കണം. ഇതിന്റെ പീരയും നമ്മൾ ഉപയോഗിക്കുന്നതാണ്.
ഈ പീര നമ്മൾ ചെറുതായി വീഡിയോയിൽ കാണുന്നത് പോലെ വറുത്തെടുക്കണം. ഒരു പാനിൽ നെയ്യ് ഒഴിച്ചിട്ട് നേന്ത്രപ്പഴം ഇട്ട് വഴറ്റിയതിന് ശേഷം തേങ്ങാപ്പാൽ ഇതിലേക്ക് ഒഴിക്കണം. ഇത് നല്ലത് പോലെ വറ്റി വരണം. അതിന് ശേഷം ഇതിലേക്ക് കുറച്ച് റവയും ഒരൽപ്പം പഞ്ചസാരയും കൂടി ചേർത്ത് യോജിപ്പിക്കണം. ഇത് മറ്റൊരു ബൗളിലേക്ക് മാറ്റിയിട്ട് കുഴച്ചെടുക്കണം. ഇതിൽ നിന്നും കുറേശ്ശേ എടുത്ത് ഉരുട്ടിയതിന് ശേഷം തേങ്ങാ പീരയിൽ മുക്കി എടുത്താൽ നല്ല രുചിയുള്ള പലഹാരം തയ്യാർ. Video Credit : Malappuram Vadakkini Vlog
Comments are closed.