റേഷൻ അരി റേഷൻ അരി പുട്ടു കുറ്റിയിൽ ആവിയിൽ ഒന്ന് വേവിച്ചു നോക്കു 😲👌

വ്യത്യസ്തങ്ങളായ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ ഓരോരുത്തരും. വ്യത്യസ്തമായ ഏതു വിഭവം വന്നാലും നമ്മുടെ നാടൻ ഭക്ഷണങ്ങളോടുള്ള മലയാളികളുടെ താല്പര്യം അതൊന്ന് വേറെ തന്നെയാണ്. മലയാളികളുടെ ഏറെ പ്രിയപ്പെട്ട ബ്രേക്ഫാസ്റ്റ് വിഭവങ്ങളിൽ പ്രധാനിയാണ് പുട്ടും കടലക്കറിയും. വേറെ ഏതൊക്കെ വിഭവങ്ങൾ വന്നാൽ പോലും ഈ ഒരു കോമ്പിനേഷനോടുള്ള മലയാളികളുടെ താല്പര്യം ഒട്ടും കുറഞ്ഞിട്ടും ഇല്ല.


സാധാരണ പച്ചരി ഉപയോഗിച്ചുള്ള പുട്ടിൽ നിന്നും വ്യത്യസ്തമായി റേഷൻ ലഭിക്കുന്ന അരി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പിയാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഇതിനായി റേഷനരി നല്ലതുപോലെ കഴുകിയ ശേഷം വെള്ളത്തിലിട്ടു കുതിർത്തെടുക്കണം. ഒരു മണിക്കൂർ എങ്കിലും കുതിർത്താൻ വെച്ചശേഷം ഒരു അരിപ്പ പാത്രത്തിലേക്ക് മാറ്റി വെള്ളം തോരൻ വെക്കുക.

വെള്ളം തോർന്ന ശേഷം ഒട്ടും തന്നെ വെള്ളം ചേർക്കാതെ മിക്സിയുടെ ജാറിലിട്ടു ഈ അരി നല്ലതുപോലെ പൊടിച്ചെടുക്കണം. ഇത് ഒരു ബൗളിലേക്ക് മാറ്റിയശേഷം തേങ്ങാ ചിരവിയതും നെയ്യും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയുക. നെയ്യിന്റെ രുചി ഇഷ്ടമില്ലാത്തവർക്ക് ഇത് ഒഴിവാക്കാവുന്നതാണ്. നെയ്യ് ചേർക്കുകയാണെങ്കിൽ കൂടുതൽ രുചി ലഭിക്കുമെന്ന് മാത്രം. സാധാരണ പുട്ട് ഉണ്ടാക്കുന്നതുപോലെ ഉണ്ടാക്കിയെടുക്കാവുന്നതാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി E&E Creations എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.