രാ .. രാ സോങ്ങിൽ ആര്യയും റംസാനും കണ്ണുതള്ളി ആരാധകർ.!! സോഷ്യൽ മീഡിയ കെെയ്യടക്കി ആര്യയും റംസാനും.!! Ramzan and Arya new viral dance video

ഡാൻസ് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് റംസാൻ മുഹമ്മദ്. ചടുലമായ നൃത്തത്തിലൂടെ മലയാളികളുടെ മനസ്സിൽ കടന്നു കൂടിയ താരം അഭിനയ രം​ഗത്തും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. ഇടയ്ക്കിടയ്ക്ക് വ്യത്യസ്ത നൃത്തവുമായി സോഷ്യൽ മീഡിയയിൽ സജീവമാകുന്ന താരത്തിന്റെ വീഡിയോകളെല്ലാം ക്ഷണനേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കുന്നുമുണ്ട്. ഇപ്പോഴിതാ താരം പങ്കു വെച്ചിട്ടുള്ള ഏറ്റവും പുതിയ വീഡിയോയാണ് സോഷ്യൽ

മീഡിയയിൽ വെെറലായി മാറിട്ടുള്ളത്. ആര്യ കെ ബാലകൃഷ്ണനോപ്പം രാ..രാ രാക്കമ്മ എന്ന ​ഗാനത്തിനാണ് ഇരുവരും ചുവട് വെച്ചിട്ടുള്ളത്. ഫാസ്റ്റ് നമ്പർ സ്റ്റെപ്പിൽ ആരാധകരുടെ മനസ്സിലാണ് ഇരുവരും കടന്നു കൂടിയിരിക്കുന്നത്. മുൻപും ആര്യയ്ക്കൊപ്പം ചുവട് വെച്ചിട്ടുള്ള റംസാന് തങ്ങളുടെ കെമിസ്ട്രി നിലനിർത്താൻ സാധിച്ചിട്ടുണ്ട്. സാധാ പന്റിലും ഷർട്ടിലുമാണ് റംസാൻ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മഞ്ഞ പാവടയിലും ബ്ലസിലും ഡപ്പാൻ കൂത്ത് സ്റ്റെെലിലാണ് ആര്യ

എത്തിയിരിക്കുന്നത്. ഏറെ രസകരമായ നൃത്തച്ചുവടുകളോടെയുള്ള ചെറിയ റീൽ വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി താരങ്ങളും അരാധകരുമാണ് ഡാൻസ് വീഡിയോക്ക് കമന്റുമായെത്തിയത്. ഇരുവരുടേയും വിസ്മയ പ്രകടനം ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരങ്ങളാണ് റംസാനും ആര്യയും. ആര്യ ഫിറ്റ്നസ്സ് ട്രയിനറും

സുംബാ ഡാൻസിൽ കഴിവ് തെളിയിച്ച വ്യക്തിയുമാണ്. ഇരുവരും ഒന്നിച്ചുള്ള പ്രകടനം നന്നായിരുന്നുവെന്നാണ് ആരാധകരുടെ കമന്റ്. മുൻപും ഇരുവരും ഒന്നിച്ചുള്ള ഡാൻസ് വീഡിയോ പങ്കുവെച്ചിട്ടുണ്ട്. മുൻപ് സാനിയ ഇയ്യപ്പനൊപ്പവും നിര‍ഞ്ജന അനൂപിനൊപ്പവും റംസാൻ ചുവടുവെച്ചിരിന്നു. മികച്ച പ്രതികരണമായിരുന്നു അന്ന് താരത്തിന് ലഭിച്ചത്. നിരഞ്ജനയ്ക്കൊപ്പമുള്ള വീഡിയോയ്ക്ക് നിരവധി താരങ്ങൾ ആശംസകളുമായി എത്തിയിരുന്നു. നിരഞ്ജന നൃത്ത വേദിയിൽ സജീവമായിരുന്നെങ്കിലും റംസാന് ഒപ്പം പ്രത്യക്ഷപ്പെടുന്നത് ആദ്യമായയിരുന്നു

Comments are closed.