പ്രശസ്ത സീരിയൽ സിനിമാ നടൻ രമേശ് വലിയശാല അന്തരിച്ചു.. ആദരാജ്ഞലികൾ നേർന്ന് താരങ്ങൾ.!!

പ്രശസ്ത സിനിമ സീരിയൽ താരം രമേശ് വലിയശാല അന്തരിച്ചു. ഇന്ന് പുലർച്ചയോടെയാണ് താരം അന്തരിച്ച വിവരം പുറത്തു വന്നിരിക്കുന്നത്. പുലർച്ചയോടെ അദ്ദേഹത്തെ വീട്ടുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ഡ്രോളറുമായ എന്‍ എം ബാദുഷയാണ് താരത്തിന്റെ വിയോഗവർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

നാടകരംഗത്തു നിന്നും സീരിയൽ രംഗത്തേക്ക് എത്തിയ താരമാണ് രമേശ്. താരത്തിന്റെ അപ്രതീക്ഷിതമായ വിയോഗത്തിൽ തികച്ചും നടുങ്ങിയിരിക്കുകയാണ് താരത്തിന്റെ ആരാധകരും സിനിമാസീരിയൽ രംഗത്തെ സഹപ്രവർത്തകരും എല്ലാം. കഴിഞ്ഞ ഇരുപത്തിരണ്ടു വർഷമായി സീരിയൽ രംഗത്ത് സജീവമായി നിൽക്കുന്ന ആളാണ് രമേശ് വലിയശാല.


ഗവൺമെന്റ് മോഡൽ സ്കൂളിലാണ് വിദ്യാഭ്യാസം. തിരുവനന്തപുരം ആർട്സ് സ്കൂളിൽ പഠിക്കുന്ന കാലഘട്ടത്തിൽ ആണ് താരം നാടക രംഗത്ത് സജീവസാന്നിത്യമായി മാറിയത്. അതിനുശേഷം മിനിസ്ക്രീൻ താരമായി മിന്നിത്തിളങ്ങി. ചില സിനിമകളിലെ ഭാഗമാകാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

പി ആർ എസ് ഹോസ്പിറ്റലിൽ ആണ് താരത്തിന്റെ മൃദദേഹം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. “പ്രശ്നങ്ങൾ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തിൽ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേഷിന് ആദരാഞ്ജലികൾ 🙏” എന്ന ക്യാപ്ഷനോട് കൂടിയാണ് ബാദുഷ താരത്തിന്റെ വിയോഗവർത്ത സോഷ്യൽ മീഡിയയുമായി പങ്കുവെച്ചിരിക്കുന്നത്.

Comments are closed.