റംബൂട്ടാൻ കൃഷിയിൽ നൂറു മേനി വിളവ്.!! റംബുട്ടാൻ കുലകുത്തി കായ്ക്കാനായി ഇങ്ങനെ ചെയ്യൂ.. ലക്ഷങ്ങളുടെ നേട്ടം കൈവരിക്കാം റംബുട്ടാൻ കൃഷിയിലൂടെ.!! Rambuttan Cultivation Malayalam
Rambuttan Cultivation Malayalam : ഇന്ന് മിക്ക വീടുകളിലും നട്ടു പിടിപ്പിച്ചു കാണാറുള്ള ഒരു ചെടിയാണ് റംബുട്ടാൻ. പണ്ടുകാലത്ത് നമ്മുടെ നാട്ടിൽ അത്രയധികം പ്രചാരത്തിൽ ഉണ്ടായിരുന്ന ഒരു ചെടിയായിരുന്നില്ല റമ്പൂട്ടാൻ. എന്നാൽ കൃത്യമായ പരിചരണം നൽകി വളർത്താൻ തുടങ്ങിയതോടെ റമ്പുട്ടാൻ ആവശ്യത്തിന് കായ്ക്കുമെന്ന് പലരും കണ്ടെത്തി. എന്തെല്ലാമാണ് റംബൂട്ടാൻ നല്ലതുപോലെ കായ്ക്കാനായി ചെയ്യേണ്ടത് എന്ന് വിശദമായി മനസ്സിലാക്കാം.
സാധാരണയായി ഡിസംബർ മാസത്തിന്റെ പകുതിയോടെ മഴയിൽ നേരിയതോതിൽ കുറവ് കാണാറുണ്ട്. ഈയൊരു സമയത്ത് ചെടിക്ക് ആവശ്യമായ ഈർപ്പവും വെള്ളവും ചെടിയിൽ തന്നെ ഉണ്ടായിരിക്കും. എന്നാൽ അത് കഴിഞ്ഞു വരുന്ന മാസങ്ങളിൽ ചെടി ചെറുതായി വാടി തുടങ്ങി കാണാറുണ്ട്. ഈയൊരു സമയത്ത് കൃത്യമായ പരിചരണം നൽകിയാൽ മാത്രമാണ് ചെടി നിറച്ച് കായ്ക്കുകയും പൂക്കുകയും ഉള്ളൂ.

അതുകൊണ്ടുതന്നെ ഇലകൾ ഇളം മഞ്ഞ നിറത്തിൽ കൊഴിഞ്ഞു തുടങ്ങുന്നത് കാണുകയാണെങ്കിൽ ചെടിക്ക് ഒരു നേരം വെച്ച് വെള്ളം നനച്ച് തുടങ്ങാം. ഇത് അത്ര വലിയ പ്രശ്നമായി കണക്കാക്കേണ്ടതില്ല. റമ്പുട്ടാൻ ചെടിക്ക് വളം നൽകുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം വലിയ ചെടിയാണ് എങ്കിൽ മ്യൂരിയറ്റ് ഓഫ് പൊട്ടാഷ് അഥവാ എം ഒ പി 250 ഗ്രാം എന്ന അളവിൽ പ്രയോഗിക്കണം. എല്ലാ ചെടികൾക്കും ഈ ഒരു അളവിൽ തന്നെ വളപ്രയോഗം നടത്താവുന്നതാണ്.
എന്നാൽ ചെടിയിൽ നിന്നും അല്പം മാറിയാണ് ഇത് വിതറി കൊടുക്കേണ്ടത്. ഏകദേശം ഒരു അടി അകലത്തിലാണ് ചെടിയിൽ നിന്നും ഈയൊരു വളം വട്ടത്തിൽ വിതറി കൊടുക്കേണ്ടത്. അതിനു ശേഷം തുടർച്ചയായി അഞ്ചുദിവസം ചെടി നല്ലതു പോലെ നനയ്ക്കണം. ചെടിയിൽ നല്ലതുപോലെ പൂവിട്ട് തുടങ്ങുന്നത് വരെ ഈ ഒരു രീതി ചെയ്തു കൊടുക്കാവുന്നതാണ്. റമ്പുട്ടാൻ ചെടിയുടെ കൂടുതൽ പരിചരണ രീതികൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Comments are closed.