
കടുത്ത ചൂടിൽ കുടിക്കാൻ രുചികരമായ പാനീയം.. ഇതിന്റെ രഹസ്യം അറിഞ്ഞാൽ വത്തക്ക കൊണ്ട് ദിവസവും ഇത് ഉണ്ടാക്കും.!! Ramadan Special Drink RoohAfza
Ramadan Special Drink RoohAfza Malayalam : വേനൽക്കാലത്ത് ചൂടിനെ പ്രതിരോധിക്കാനായി പല രീതിയിലുള്ള പാനീയങ്ങളും തയ്യാറാക്കുന്നവർ ആയിരിക്കും നമ്മൾ മലയാളികൾ. എന്നാൽ നമ്മളിൽ പലർക്കും അധികം പരിചിതമല്ലാത്ത ഒരു അറേബ്യൻ പാനീയമാണ് റൂഹ് അഫ്സ. രുചിയുടെ കാര്യത്തിൽ ഇതിനെ വെല്ലാൻ മറ്റു പാനീയങ്ങൾ ഇല്ല എന്ന് പറയപ്പെടുന്നു. നൂറു വർഷങ്ങൾക്കു മുകളിൽ പഴക്കമുള്ള ഈ ഒരു പാനീയം ഗൾഫ് രാജ്യങ്ങൾ, പാക്കിസ്ഥാൻ, ഇന്ത്യയുടെ
നോർത്ത് ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം ഉപയോഗിക്കുന്നുണ്ട്. റൂഹ് അഫ്സ തയ്യാറാക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു പാനീയം തയ്യാറാക്കാൻ പ്രധാനമായും ആവശ്യമായിട്ടുള്ളത് അത്യാവശ്യം വലിപ്പത്തിലുള്ള ഒരു വത്തക്ക അഥവാ തണ്ണിമത്തൻ ആണ്. വത്തക്കയുടെ കുരു കളഞ്ഞ് നല്ലതു പോലെ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. അത് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക.

ശേഷം അതിലേക്ക് ഓരോരുത്തരുടെയും ആവശ്യാനുസരണം റൂഹ് അഫ്സ സിറപ്പ് ഒഴിച്ചു കൊടുക്കാവുന്നതാണ്. ശേഷം മധുരത്തിന് ആവശ്യമായ പഞ്ചസാര, കുതിർത്തി വച്ച കസ്കസ്, ഒരു കപ്പ് പാൽ എന്നിവ കൂടി അതിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. തുടർന്ന് ആവശ്യത്തിന് ഐസ്ക്യൂബുകൾ കൂടി ഈ ഒരു പാനീയത്തിലേക്ക് ഇട്ടു കൊടുക്കുക. ശേഷം ഈ ഒരു പാനീയം സെർവ് ചെയ്യാവുന്നതാണ്. രുചിയുടെ
കാര്യത്തിൽ ഈയൊരു പാനീയത്തെ വെല്ലാൻ മറ്റൊന്നും ഇല്ലാത്തതു കൊണ്ട് തന്നെ ഒരിക്കലെങ്കിലും തണ്ണിമത്തൻ ലഭിക്കുമ്പോൾ ഇത് തയ്യാറാക്കി നോക്കാൻ ശ്രമിക്കുക. അതുപോലെ ഐസ്ക്യൂബ് ഇടാൻ താല്പര്യമില്ലാത്തവർക്ക് അത് ഒഴിവാക്കുകയും ചെയ്യാം. റൂഹ് അഫ്സ സിറപ്പിന്റെ അളവിലും ആവശ്യങ്ങൾക്ക് അനുസൃതമായി മാറ്റങ്ങൾ വരുത്താവുന്നതാണ്. ഈയൊരു സിറപ്പാണ് പാനീയത്തിന്റെ രുചി കൂട്ടുന്നത്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Comments are closed.