“വീട് ജപ്തി ചെയ്യാതിരുന്നാൽ പോരെ” എന്ന് യൂസഫലി.. ആശ്വാസത്തോടെ ആമിനയും.!! ആപത്തിൽ കൈത്താങ്ങായവരെ കാണാൻ കൈനിറയെ സമ്മാനങ്ങളുമായി എത്തി യൂസഫലി.!!

കേരളത്തിൽ നിന്നും അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധ നേടിയ വ്യവസായപ്രമുഖനാണ് യൂസഫലി. ആരോഗ്യ-വാണിജ്യ-സാമൂഹിക-സാമ്പത്തിക രംഗങ്ങളിൽ വർഷങ്ങളായി യൂസഫലി എന്ന പേര് തിളങ്ങിനിൽക്കുകയാണ്. കഴിഞ്ഞ ഏപ്രിൽ 11നായിരുന്നു യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ കൊച്ചിയിൽ കുമ്പളത്ത് ചതുപ്പുനിലത്തിലേക്ക് പതിച്ചത്. വലിയൊരു അപകടത്തിൽ നിന്നും അന്ന്


യൂസഫലിയേയും കുടുംബത്തെയും രക്ഷിച്ചത് കോപ്റ്റർ പതിച്ച പ്രദേശത്ത് താമസിച്ചിരുന്ന രാജേഷും ബിജിയുമാണ്. അന്നത്തെ സംഭവം മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്. തന്നെ വലിയൊരു ആപത്തിൽ നിന്നും കൈപിടിച്ചുയർത്തിയ രാജേഷിനും കുടുംബത്തിനും നന്ദിപറഞ്ഞ യൂസഫലി അവരെ മറന്നുകളഞ്ഞില്ല എന്നതിന്റെ ബാക്കിപത്രമാണ് ഇപ്പോൾ മുഖ്യധാരാമാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും നിറയുന്ന വാർത്തകൾ. കുമ്പളത്ത് രാജേഷിനെയും ബിജിയെയും

തേടിയെത്തിയ യൂസഫലി അവർക്ക് കൈനിറയെ സമ്മാനങ്ങളും കരുതിയിരുന്നു. രാജേഷിന് വാച്ചും രണ്ടരലക്ഷം രൂപയുടെ ചെക്കും നൽകിയപ്പോൾ ബിജിക്ക് പത്ത് പവന്റെ സ്വർണമാലയും രണ്ടരലക്ഷത്തിന്റെ ചെക്കുമാണ് കിട്ടിയത്. മക്കൾക്ക് സമ്മാനപ്പൊതികൾ വേറെയും. കോപ്റ്റർ പതിച്ചിറങ്ങിയ സ്ഥലത്തിന്റെ ഉടമയ്ക്കും സമ്മാനങ്ങൾ ഉണ്ടായിരുന്നു. എല്ലാവരെയും സന്തോഷത്തിലാക്കിയാണ് യൂസഫലി മടങ്ങിയത്. “ഹെലികോപ്‌ടർ അപകടത്തിലായപ്പോൾ ആദ്യം

ഓടിയെത്തിയത് ഇവരാണ്. ഞാൻ ആരാണെന്ന് അറിയാതെയായിരുന്നു അവർ സഹായിച്ചത്. അതിന് എത്ര പ്രത്യുപകാരം ചെയ്താലും നന്ദി പറഞ്ഞാലും മതിയാകില്ല. ” ഇങ്ങനെയായിരുന്നു യൂസഫലിയുടെ പ്രതികരണം. കുമ്പളത്ത് നിന്നും മടങ്ങുമ്പോൾ കാഞ്ഞിരമറ്റം സ്വദേശി ആമിന തന്റെ സങ്കടവുമായി യൂസഫലിക്കരികിലെത്തി. വീട് ജപ്തിക്ക് ഒരുങ്ങുന്നതിന്റെ സങ്കടം പറഞ്ഞ് അവർ കരയുകയായിരുന്നു. “വീട് ജപ്തി ചെയ്യാതിരുന്നാൽ പോരെ” എന്ന് പറഞ്ഞ് യൂസഫലി ഒരു ചെറുപുഞ്ചിരിയോടെ കടന്നുപോകുമ്പോൾ ആമിനയുടെ മുഖത്തും ആശ്വാസത്തിന്റെ ഒരു നിർവൃതി കാണമായിരുന്നു.

Comments are closed.