ദൃയാഷ് ബേബിക്ക് ഇത് അഞ്ചാം മാസം.!! മകൻ്റെ തൊട്ടിൽ ചടങ്ങ് ആഘോഷമാക്കി രാജേഷ് ചിന്നു; ചിത്രങ്ങൾ വൈറൽ.!! Rajesh Chinnu Driyash baby Cradle ceremony

Rajesh Chinnu Driyash baby Cradle ceremony : യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലുമായി ഏറെ ആരാധകരുള്ള ദമ്പതിമാരാണ് രാജേഷും ഭാര്യ ചിന്നുവും. ഇരുവർക്കും കഴിഞ്ഞവർഷം സെപ്റ്റംബറിൽ ആണ് ഒരു പൊന്നോമന പിറന്നത്. മകൻ്റെ പേര് ദൃയാഷ് എന്നാണ്. ദൃയാഷ് രാജേഷ് ചിന്നു എന്ന പേരിൽ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടും മകൻറെ പേരിൽ ഇരുവരും ചെയ്യുന്നു തുടങ്ങിയിരുന്നു. കുഞ്ഞിനോടൊപ്പം ഉള്ള ഇരുവരുടെയും

വിശേഷങ്ങൾ അതിൽ പങ്കുവെക്കാറുണ്ടായിരുന്നു. ദീപ്തി എന്നാണ് ചിന്നുവിന്റെ യഥാർത്ഥ പേര്. അച്ഛൻ രാജേഷിന്റെയും അമ്മ ദീപ്തിയുടെയും പേരിൻറെ ആദ്യത്തെ അക്ഷരങ്ങൾ ചേർത്തുകൊണ്ടാണ് മകനുവേണ്ടി ഇരുവരും ദൃയാഷ് എന്ന പേര് തിരഞ്ഞെടുത്തത്. മകൻറെ തൊട്ടിൽ ചടങ്ങ് നടത്തിയ വിശേഷമാണ് ഇരുവരും ചേർന്ന് ഇപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ഇതുവരെ അമ്മയോടൊപ്പം ആയിരുന്ന കുഞ്ഞിനെ തൊട്ടിലിലേക്ക്

മാറ്റി കിടത്തി തുടങ്ങുമ്പോൾ ആണ് ഈ ചടങ്ങ് നടത്തുന്നത്. കുഞ്ഞിൻറെ പേര് ചെവിയിൽ പറഞ്ഞു തൊട്ടിലിലേക്ക് കുഞ്ഞിനെ കിടത്തുന്നത് ആണ് ചടങ്ങ്. കുഞ്ഞിൻറെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും ആഘോഷമാക്കി മാറ്റുകയാണ് രാജേഷും ചിന്നുവും. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രത്തിനു താഴെ ആശംസകളുമായി സന്തോഷം അറിയിച്ചു ആരാധകരും എത്തി. “മകൻ ചിന്നു ചേച്ചിയെ പോലെ തന്നെയാണ്”, “കുഞ്ഞു നല്ല ക്യൂട്ട് ആണ്” തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനു താഴെ വന്നത്. മകൻറെ പേര് വിളിച്ച് ചടങ്ങും വളരെ ആഘോഷമായിട്ടാണ് ആളുകളെ അറിയിച്ചത്.

ചിന്നുവിന്റെ ഗർഭകാല വിശേഷങ്ങളും, കുഞ്ഞിന്റെ ജനനശേഷമുള്ള വിശേഷങ്ങളും ആരാധകര്‍ക്കായി ഇൻസ്റ്റാഗ്രാമിലൂടെയും, യൂട്യൂബിലൂടെയും ദമ്പതിമാർ പങ്കുവയ്ക്കാറുണ്ടായിരുന്നു. ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ഈ കുടുംബത്തിൻറെ വിശേഷങ്ങൾ അറിയുവാൻ കമൻറ് ബോക്സിൽ സന്തോഷം അറിയിച്ചു ആളുകൾ ഓരോ പോസ്റ്റിനു താഴെയും നിറയാറുണ്ട്. കോളേജ് കാലം മുതൽ പ്രണയത്തിലായിരുന്ന ഇരുവരും, വിവാഹശേഷം സിനിമയിലും, പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇത്തരം യൂട്യൂബ് വീഡിയോസ് ചെയ്യാൻ ഇഷ്ടമാണെന്നും അതിൽ നിന്ന് വൻ പിന്തുണ ലഭിക്കുന്നുണ്ടെന്നും പലപ്പോഴായി രാജേഷ് ചിന്നുവും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

Comments are closed.