കൗതുകമായി കാലാൾപട ടീം,കണ്ണിന് കുളിർമയേകി റഹ്മാന്റെ സെൽഫി.!! Rahman Selfie Goes Viral Malayalam

Rahman Selfie Goes Viral Malayalam: ഒളിമങ്ങാത്ത ഓർമകളുടെ പിറകെ സഞ്ചരിക്കാനുള്ള അവസരം കൂടിയാണ് ഓരോ ഒത്തുചേരലുകളും സമ്മാനിക്കുന്നത്. അത്തരത്തിലൊരു ഒരു ഒത്തുചേരലിന്റെ മനോഹരമായ ചിത്രമാണ് റഹ്മാൻ തന്റെ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്നത്. ചിത്രം പകർത്തിയതും റഹ്മാൻ തന്നെയാണ്. റഹ്മനൊപ്പം പുഞ്ചിരി വിടർത്തി നിൽക്കുന്ന ജയറാം സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തെ കൂടുതൽ മനോഹരമാക്കുന്നു.റഹ്മാൻ തന്നെയാണ് ചിത്രം സമൂഹമാധ്യമത്തിൽ പങ്ക് വെച്ചിരിക്കുന്നത്.

കാലാൾപടയുടെ രണ്ടാം വരവിനായി കാത്തിരിക്കുന്നുവെന്ന് തുടങ്ങുന്ന കുറിപ്പിൽ പതിറ്റാണ്ടുകൾക്ക് ശേഷം തങ്ങൾ കണ്ട്മുട്ടിയതിന്റെ സന്തോഷവും പങ്ക് വെച്ചിരിക്കുകയാണ്. ശ്രീനാഥിന്റെയും അശ്വതിയുടെ വിവാഹവേദിയിൽ വെച്ചാണ് റഹ്മാൻ ഇത്തരമൊരു ചിത്രം പകർത്തിയത്. ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ സുപരിചിതനായ താരമാണ് ശ്രീനാഥ് ശിവശങ്കരന്‍. സംവിധായകന്‍ സേതുവിന്റെ മകളും ഫാഷന്‍ സ്റ്റൈലിസ്റ്റുമാണ് വധുവായ അശ്വതി.റിയാലിറ്റി ഷോയിലൂടെ സുപരിചിതനായി പിന്നണിഗാന രംഗത്തേക്കെത്തിയ ശ്രീനാഥ്

ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകന്റെ വേഷവുമണിഞ്ഞിട്ടുണ്ട്. സുബാഷ് ചന്ദ്രബോസ്, മേം ഹൂം മൂസ എന്നീ ചിത്രങ്ങൾക്കും ശ്രീനാഥ് സംഗീതമൊരുക്കിട്ടുണ്ട്.അതേസമയം രഞ്ജിത്തിന്റെ തിരക്കഥയില്‍ വിജി തമ്പി സംവിധാനം ചെയ്ത ചിത്രമാണ് കാലാള്‍പട. ജയറാം,സുരേഷ് ഗോപി, റഹ്മാന്‍, സുകുമാരന്‍ എന്നിവർ മത്സരിച്ചഭിനയിച്ച ചിത്രത്തിൽ രതീഷ്, തിലകന്‍, മുരളി, സിദ്ദിക്ക്, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, വിജയരാഘവന്‍, കൊല്ലം തുളസി, ജഗന്നാഥ വര്‍മ്മ, സുകുമാരി, കൊല്ലം അജിത്ത് തുടങ്ങി വന്‍ താരനിരയാണുള്ളത്.

1989ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഗാനങ്ങളും ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ചവയ്യാണ്. ബിച്ചു തിരുമലയുടെ വരികള്‍ക്ക് ജേക്കബ് സി അലക്‌സാണ്ടര്‍ ആണ് കാലാൾപടയിൽ സംഗീതം പകര്‍ന്നിരിക്കുന്നത്. ശ്യാം ആണ് ചിത്രത്തിന് പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത്. സന്തോഷ് ശിവന്‍ ഛായാഗ്രഹണവും കെ.പി ഹരിഹരപുത്രന്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. സാഗര മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ അലക്സ് കടവില്‍, കെ.ആര്‍ ഹരികുമാര്‍,എച്ച് .വിന്‍സെന്റ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

Rate this post

Comments are closed.