ബ്രഹ്മാണ്ടചിത്രത്തെ വരവേൽക്കാൻ ഒരുങ്ങി രാഗം തിയേറ്റർ; വിലക്ക് മറികടന്ന് അവതാർ തിയേറ്ററുകളിലേക്ക്…| Ragam Theater Ready To Release Avathar 2 Malayalam

Ragam Theater Ready To Release Avathar 2 Malayalam: ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ട ഹോളിവുഡ് ചലചിത്രമാണ് ജെയിംസ് കാമറൂൺ സംവിധാനത്തിലുള്ള അവതാർ 2, ദി വേ ഓഫ് വാട്ടർ. 13 വർഷം മുൻപ് റീലീസ് ചെയ്ത് മഹാവിജയമായ അവതാർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ചിത്രം. 3D യിൽ ഒരുക്കിയ ഈ ദൃശ്യ വിസ്മയം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കാൻ കേരളത്തിലെ തീയേറ്ററുകളും ഒരുങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ ഈ ദൃശ്യ വിസ്മയത്തെ വരവേൽക്കാൻ കേരളത്തിലെ ഏറ്റവും മികച്ച തീയേറ്ററുകളിൽ ഒന്നായ തൃശൂരിലെ രാഗം തിയേറ്റർ ഒരുങ്ങുകയാണ്.

വെല്ലുവിളിക്കുകൾ മറികടന്നു അവതാർ തീയേറ്ററുകളിലേക് എത്തുകയാണ് . ചിത്രത്തെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് രാഗം.ഫിയോക്കും വിതരണക്കാരും ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ധാരണയിലെത്തിയിരിക്കുകയാണ് . ചിത്രത്തിന്റെ ആകെ വരുമാനത്തിൽ നിന്ന് 55 ശതമാനം വിതരണക്കാർക്കും 45 ശതമാനം തിയേറ്ററുടമകളും പങ്കിടാം എന്നതാണ് ഇവരുടെ ധാരണ.സംസ്ഥാനത്തെ എല്ലാം തിയേറ്ററുകളിലും അവതാർ റിലീസിനെത്തുമെന്നും ഇപ്പോൾ ഫിയോക്ക് അറിയിച്ചു. 65 ശതമാനം എന്ന നിലപാട് വിതരണകാർ എടുത്തതിനു പിരക്കെയാണ് അവതാർ

കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന തീരുമാനത്തിലേക്ക് ഫിയോക്കെത്തിയത്. അന്യഭാഷാ ചിത്രങ്ങൾക്ക് 50-55 ശതമാനമാണ് നിലവിൽ നൽകുന്നത്.റിലീസ് ചെയ്യുന്ന ആദ്യ ആഴ്ചയിൽ തിയേറ്റർ വിഹിതത്തിന്റെ അറുപത് ശതമാനമായിരുന്നു വിതരണക്കാര്‍ ആവശ്യപ്പെട്ടത്.എന്നാൽ 55 ശതമാനത്തിനു മുകളിൽ വിഹിതം നൽകാനാകില്ലെന്നായിരുന്നു തിയേറ്റർ ഉടമകളുടെ വാതം.ഡിസ്നി കമ്പനിയാണ് ഈ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത്. ‘അവതാർ – ദ വേ ഓഫ് വാട്ടർ’ ഡിസംബര്‍ 16നാണ് റിലീസ് തീയേറ്ററുകളിലെത്തുന്നത്.

ചിത്രത്തിന്റെ ആദ്യഭാഗം ‘അവതാര്‍ 2009 ലാണ് റിലീസ് ചെയ്തത് . ഇന്ത്യയില്‍ ആറ് ഭാഷകളിലായിട്ടാണ് ‘അവതാർ- ദ വേ ഓഫ് വാട്ടർ’ റിലീസ് ചെയ്യുക.ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം ഇറങ്ങുന്നത്. ബ്രഹ്‌മാണ്ഡ ചിത്രമായ ഈ അവതാറിനെ വരവേൽക്കാൻ രാഗം ഒരുങ്ങുന്നതാണ് ഇപ്പോൾ വൈറലാകുന്നത്. ദൃശ്യവിസ്മയം പൂർണമായും ആസ്വദിക്കാൻ ഹർക്കനസ്സ് കമ്പനിയുടെ ക്ലാരേസ് 2.9 സ്ക്രീനാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഈ സ്ക്രീനിലായിരിക്കും പ്രേക്ഷകർ അവതാർ ആസ്വദിക്കുക.

Rate this post

Comments are closed.