ഈ ചെടിയുടെ പേര് അറിയാമോ? വഴിയരികിലെ ഈ ചെടി വീട്ടിൽ ചെടിച്ചട്ടിയിൽ വെച്ചാലുള്ള ഗുണങ്ങൾ.!!

നമ്മുടെ തൊടിയിലും പറമ്പിലും വീട്ടുമുറ്റത്തുമെല്ലാം കാണപ്പെടുന്ന ചെടികളിൽ ഔഷധഗുണങ്ങളുള്ളവ ധാരാളം ഉണ്ടെന്ന കാര്യം നിങ്ങൾക്കറിയാമോ? മിക്കവർക്കും അറിയില്ല എന്നതായിരിക്കും സത്യം. നമ്മുടെ പൂർവികർ ഇത്തരത്തിലുള്ള പല സസ്യങ്ങളെയും ആയിരുന്നു പല തരത്തിലുള്ള അസുഖങ്ങൾക്കുള്ള ഔഷധങ്ങളായി ഉപയോഗിച്ചിരുന്നത്.

ഇന്നത്തെ തലമുറക്ക് ഇത്തരത്തിൽ ഔഷധഗുണങ്ങളുള്ള പല സസ്യങ്ങളെ കുറിച്ച് കൃത്യമായ ധാരണ ഇല്ല എന്നതാണ് സത്യം. ഇത്തരത്തിലുള്ള ചില സസ്യങ്ങൾ [പലതും ഇപ്പോഴും ആയുർവേദത്തിൽ ഉപയോഗിച്ച് വരുന്നുണ്ട്. അതുപോലെ ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു സസ്യമാണ് പൂവാംകുറുന്നില അല്ലെങ്കിൽ പൂവാംകുറുന്തൽ. ദശപുഷ്പങ്ങളിൽ ഒന്നായ ഈ സസ്യത്തിന് ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും എല്ലാം ഈ സസ്യം സാധാരണയായി ഉപയോഗിച്ച് വരുന്നു. പനി, മലമ്പനി, തേൾവിഷം, അർശസ്, എന്നിവക്കും, നേത്ര ചികിത്സയിലും എല്ലാം പൂവാംകുരുന്നില ഉപയോഗിക്കാറുണ്ട്. പൂവാം കുരുന്നലിന്റെ നീരിൽ പകുതി എണ്ണ ചേർത്ത് കാച്ചി തേച്ചാൽ മൂക്കിൽ ദശ വളരുന്നത് ശമിക്കും, തലവേദനക്കും ഉത്തമ ഔഷധമാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Easy Tips 4 U എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.