ശിവനെ വട്ടംപിടിച്ച് അഞ്‌ജലി… ശിവാഞ്ജലി പ്രണയം ഇനിയിങ്ങനെ 🥰🥰 വലിയൊരു അപകടം വരുന്നത് ഹരി മണത്തറിഞ്ഞു ഹരി.. പുതിയ നീക്കങ്ങളുമായി തമ്പിയും അപർണയും 😲😲 ഒടുവിൽ അത് സംഭവിച്ചു!!!

ശിവാഞ്ജലി ആരാധകരെ സന്തോഷിപ്പിക്കുന്ന രീതിയിലാണ് ഇപ്പോൾ സാന്ത്വനം പരമ്പരയുടെ എപ്പിസോഡുകൾ. ശിവനും അഞ്‌ജലിയും കൂടുതൽ അടുക്കുകയാണ്. ഇരുവരും ഒന്നിച്ചുള്ള ഒരു ബൈക്ക് യാത്രയാണ് പുതിയ പ്രോമോ വീഡിയോയിൽ കാണിക്കുന്നത്. ശിവനെ വട്ടംപിടിച്ചുകൊണ്ടാണ് വണ്ടിയിൽ അഞ്ജുവിന്റെ ഇരിപ്പ്. ശിവൻ അത് ആസ്വദിക്കുന്നുമുണ്ട്. ശിവാഞ്ജലി പ്രണയരംഗങ്ങൾ കൂടുതലായി എത്തിയതോടെ ആരാധകരും ഹാപ്പിയാണ്.


എന്നാൽ തമ്പിയുടെ അടുത്തേക്ക് പോയ ഹരിയും അപ്പുവും ഇനിയും തിരിച്ചെത്തിയില്ല. കുടുംബ ക്ഷേത്രത്തിലെ പൂജയിൽ പങ്കെടുക്കുന്നത് കൊണ്ട് രണ്ട് ദിവസം കൂടി കഴിഞ്ഞേ മടങ്ങൂ എന്നാണ് അപർണ അറിയിച്ചിരിക്കുന്നത്. പുതിയ പ്രോമോ വീഡിയോയിൽ പൂജയ്ക്ക് പുറപ്പെടുന്ന ഹരിയേയും അപർണയെയുമാണ് കാണിക്കുന്നത്. അപർണ തമ്പിയുമായി കൂടുതൽ അടുക്കുകയാണ്. തമ്പി വാങ്ങിക്കൊണ്ടുവന്ന സ്വർണമാല അപ്പു ഹരിയെ അണിയിക്കുന്നുമുണ്ട്.

തമ്പി പുതിയ ബൈക്ക് ഹരിക്കായി വാങ്ങിയിരുന്നു. ഹരി ആകെ പെട്ടിരിക്കുകയാണ്. വലിയൊരു അപകടം വരുന്നത് ഹരി മണത്തറിയുന്നുമുണ്ട്. അപ്പുവിന്റെ അതിരില്ലാത്ത സന്തോഷം എവിടെ ചെന്നു നിൽക്കുമെന്നാണ് അറിയാത്തത്. എന്താണെങ്കിലും ഹരി സാന്ത്വനം വീട് വിടരുതേ എന്നാണ് പ്രേക്ഷകരുടെ അഭ്യർത്ഥന. വേറിട്ട കഥഗതിയുമായാണ് സാന്ത്വനം മുന്നോട്ടുപോകുന്നത്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് പരമ്പര. ബാലന്റെയും ദേവിയുടെയും ജീവിതം അവരുടെ മൂന്ന് അനുജന്മാർക്ക് വേണ്ടിയുള്ളതാണ്.

മറ്റെല്ലാ സന്തോഷങ്ങളും മാറ്റിവെച്ച് സ്വന്തം മക്കളായാണ് അവർ ഹരിയെയും ശിവനെയും കണ്ണനെയും വളർത്തിയത്. ഹരിക്ക് അപ്പുവുമായുണ്ടായ പ്രണയമാണ് തമ്പി എന്ന ഒരു ശത്രുവിനെ സാന്ത്വനത്തിലേക്ക് എത്തിച്ചത്. അപർണ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ തമ്പി മകളെ തേടിയെത്തിയെങ്കിലും സാന്ത്വനത്തോടുള്ള അദ്ദേഹത്തിന്റെ ശത്രുത മാറിയിട്ടില്ലെന്ന് തന്നെയാണ് പ്രേക്ഷകർ മനസിലാക്കുന്നത്. ഓരോ എപ്പിസോഡ് കഴിയുന്തോറും തമ്പി അദ്ദേഹത്തിന്റെ പ്ലാനുകൾ കൃത്യമായി നടപ്പിലാക്കുന്നതായാണ് കാണുന്നത്. എന്താണെങ്കിലും സാന്ത്വനം വീടിന്റെ ഐക്യവും സമാധാനവും തകരരുതേ എന്ന് മാത്രമാണ് ഇപ്പോൾ പ്രേക്ഷകരുടെ പ്രാർത്ഥന.

Comments are closed.