പുത്തൻ ആറ്റിട്യൂട്മായി പ്രിയ വാര്യർ 😍👌 ഏറ്റെടുത്ത് സോഷ്യൽ മീഡിയ, വീഡിയോ വൈറൽ 🔥🔥 [വീഡിയോ]

ഒരു കണ്ണിറുക്ക് രംഗം കൊണ്ട് മലയാളികൾ സ്വന്തമായി മാറിയ താരമാണ് പ്രിയ വാര്യർ. നടിയായും ഗായികയായും ഒക്കെ പ്രേക്ഷകരുടെ മനം കവർന്ന താരം ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറിയത്. പിന്നീട് തമിഴിലും തെലുങ്കിലുമൊക്കെ ആയി ബോളിവുഡ് വരെ കീഴടക്കിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും


ഒക്കെ ക്ഷണനേരംകൊണ്ട് ആണ് ആരാധകർ ഏറ്റെടുക്കുന്നത്. അത്തരത്തിൽ താരം പങ്കു വച്ചിരിക്കുന്ന ഒരു ഇൻസ്റ്റഗ്രാം റിൽസ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുള്ളത്. ബൂസ്റ്റിനു വേണ്ടി പെയ്ഡ് പാർട്ടനർഷിപ്പിൽ ചെയ്ത വീഡിയോയാണ് തരംഗമായി മാറിയത്. ഇടയ്ക്ക് അവസാനം ധോണിക്കൊപ്പം നിൽക്കുന്ന ചിത്രത്തിൽ ഒരിക്കലും നിർത്തരുത് എന്ന ഒരു ക്യാപ്ഷനും കൊടുത്തിട്ടുണ്ട്. വെല്ലുവിളികൾ ഏറ്റെടുത്ത് നിങ്ങളുടെ സ്വന്തം റീൽസ് സൃഷ്ടിക്കുക എന്ന അടിക്കുറിപ്പോടെയാണ് താരം

വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇന്‍സ്റ്റഗ്രാമിൽ റെക്കോർഡ് ഫോളോവേഴ്സ് ആണ് പ്രിയ വാര്യർക്കുള്ളത്. ഒമർ ലലു സംവിധാനം ചെയ്ത ‘അഡാർ ലവ്’ എന്ന ആദ്യ ചിത്രത്തിലൂടെ ധാരാളം ആരാധകരെയാണ് പ്രിയ നേടിയത്.ചിത്രത്തിലെ ‘മാണിക്യ മലരായ’ എന്ന ഗാനത്തിലെ പ്രിയയുടെ കണ്ണിറുക്കൽ വൈറലായെങ്കിലും അഭിനയം ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിരുന്നു. സിനിമ പുറത്തിറങ്ങിയതോടെ ട്രോളന്മാരുടെയും

പ്രിയങ്കരിയായി പ്രിയ മാറി. കുട്ടൂസ് എന്ന് ട്രോളന്മാർ പേരിട്ട പ്രിയ പിന്നീട് ബോളിവുഡിലേക്കായിരുന്നു ചേക്കേറിയത്. ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തിയ താരം ചിത്രത്തിലുടനീളം മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. മോഡലിങ്ങിൽ സജീവമായ താരം ഇടയ്ക്കിടയ്ക്ക് നടത്തുന്ന ഫോട്ടോഷൂട്ടുകൾ ആരാധകരുടെ വിമർശനങ്ങൾക്കും സ്നേഹത്തിനും വഴിവെക്കാറുണ്ട്.

Comments are closed.