“നീ പോടാ, ഇത് ഞാനാടാ” അല്ലു അർജുൻ ചിത്രം പുഷ്പയിലെ പുതിയ ഗാനം പുറത്തിറങ്ങി 😍😍 ആകാംഷയോടെ ആരാധകർ.!!

സിനിമാ പ്രേക്ഷകർ ഏറെ ആ​കാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ – രശ്മിക മന്ദാന ചിത്രമാണ് പുഷ്പ. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാർ ആണ് പുഷ്പയുടെ സംവിധായകൻ. ചിത്രത്തിൽ വില്ലനായി മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലും എത്തുന്നുണ്ട് എന്നറിഞ്ഞതോടെ ഏറെ ആകാംക്ഷയിലാണ് മലയാളി സിനിമ പ്രേക്ഷകരും. ഇപ്പോഴിതാ പുഷ്പയിലെ


പുതിയ ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. പുഷ്പ’യിലെ ‘നീ പോടാ, ഇത് ഞാനാടാ..’ എന്ന് തുടങ്ങുന്ന മലയാള ഗാനമാണ് ഇപ്പോൾ പുറത്തിയിരിക്കുന്നത്. സ്റ്റൈലിഷ് ഡാൻസുമായാണ് ഇത്തവണയും നായകൻ അല്ലുഅർജുൻ എത്തിയിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് പുഷ്പായിലെ പുതിയ ഗാനം വൈറലായി മാറിയത്. ഗായകൻ രഞ്ജിത്താണ് ​ഈ ഗാനം പാടിയിരിക്കുന്നത്.

ദേവി ശ്രീ പ്രസാദ് ഈണമിട്ട ‘നീ പോടാ, ഇത് ഞാനാടാ..’ എന്ന ഗാനം സിജു തുറവൂർ ആണ് രചിച്ചിരിക്കുന്നത്. ഇതിനു മുൻപ് പുറത്തിറങ്ങിയ രണ്ട് ലിറിക്കൽ വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. അല്ലു അർജുന്റെ പുതിയ ഗാനവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. പുഷ്പരാജ് ആയി അല്ലു അര്‍ജ്ജുന്‍ നായക വേഷത്തിൽ എത്തുമ്പോൾ ശ്രീവല്ലിയായി രശ്മിക മന്ദാനയാണ് നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്.

രക്തചന്ദന കടത്തുകാരനായാണ് അല്ലു അര്‍ജുന്‍ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ വില്ലനായി ഫഹദ് ഫാസിലും എത്തുന്നുണ്ട്. ഫഹദിന്റെ ആദ്യത്തെ തെലുങ്ക് ചിത്രമാണിത്. രണ്ട് ഭാഗങ്ങളായാണ് പുഷ്പ ചിത്രം ഒരുക്കുന്നത്. ഡിസംബർ 17നാണ് ആദ്യ ഭാഗം തിയറ്ററുകളിൽ എത്തുക എന്നാണ് റിപോർട്ടുകൾ. ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് അല്ലു അർജുൻ ആരാധകരും സിനിമാലോകവും.

Comments are closed.