ഉത്സവപറമ്പിൽ കിട്ടുന്ന പൊരി വീട്ടിലുണ്ടാക്കാം ഒരു മിനിറ്റിൽ 😋 അതേ രുചിയിൽ 👌👌

എല്ലാവര്ക്കും ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് പൊരി. പൂരപ്പറമ്പുകളിലെ ഒഴിച്ച് കൂടാനാകാത്ത ഒരു വിഭവം തന്നെയാണ് പൊരി. വെറുതെ ഇരിക്കുമ്പോൾ കൊറിക്കുന്നതിനായി കുട്ടികളും മുതിർന്നവരും ഏറെ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ് പൊരി. ബേക്കറികളിൽ നിന്നും നമ്മളെല്ലാം ഇത് വാങ്ങി കഴിക്കാറുണ്ടെങ്കിലും കൂടുതലും വാങ്ങുന്നത് പൂരപ്പറമ്പുകളിൽ നിന്നും ആയിരിക്കുമല്ലേ..

ഇപ്പോൾ കൊറോണ കാലമായാണ് കൊണ്ട് തന്നെ ഉത്സവപ്പറമ്പുകളിലേക്ക് പൊരി വാങ്ങുവാൻ പോകുന്നവർ അപൂവ്വമായിരിക്കും. എന്നാൽ നമ്മുടെ വീട്ടിലെ അരി ഉപയോഗിച്ച് ഉത്സവപ്പറമ്പുകളിൽ നിന്നും കിട്ടുന്ന അതെ രുചിയിൽ വളരെ എളുപ്പത്തിൽ നമുക്ക് പൊരി തയ്യാറാക്കാവുന്നതാണ്. പുഴുങ്ങലരിയാണ് ഇതിനായി ആവശ്യമായത്. പുഴുങ്ങലരി എടുക്കുമ്പോൾ ജയാ അരി എടുക്കുന്നതായിരിക്കും ഏറ്റവും നല്ലത്. അരി നല്ലതുപോലെ കഴുകുക.

ഇത് ഒരു തുണിയിലിട്ടു അതിലെ വെള്ളം മുഴുവൻ കളഞ്ഞെടുക്കുക. സാധാരണ മണലിൽ ആണ് ഇത് വറുത്തെടുക്കുന്നത്. നമുക്കിവിടെ ഉപ്പ് ഉപയോഗിച്ച് പൊരി തയ്യാറാക്കാം. ഇതിനായി ഒരു ചീനച്ചട്ടിയിൽ ഉപ്പിട്ടശേഷം നല്ലതുപോലെ ചൂടാക്കിയെടുക്കുക. ഉപ്പ് നല്ലതുപോലെ ചൂടായശേഷം അരി ഇതിലേക്ക് ഇടാവുന്നതാണ്. കുറച്ചു സമയം കഴിഞ്ഞാൽ അരി പൊട്ടി വരുന്നത് കാണാം. തീർച്ചയായും ട്രൈ ചെയ്തു നോക്കൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Malus tailoring class in Sharjah എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.