പൂർണിമ പോലും അറിയാതെ ഇന്ദ്രജിത്തിന് പ്രിയയുടെ വമ്പൻ സർപ്രൈസ് കണ്ടോ.? പൂർണിമക്ക് പോലും അസൂയ തോന്നുമെന്ന് ആരാധകർ…| Priya Surprise Birthday Gift To Indrajith Malayalam
Priya Surprise Birthday Gift To Indrajith Malayalam: വിവാഹവാർഷികാഘോഷത്തിന് തൊട്ടുപിറകെ ഇന്ദ്രജിത്തിന്റെ വീട്ടിൽ അടുത്ത ആഘോഷം. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ ഇന്ദ്രജിത്തിന്റേത്. ഭാര്യ സിനിമാതാരവും മോഡലും ഇൻഫ്ലുവൻസറുമായ പൂർണിമാ ഇന്ദ്രജിത്താണ്. ഇരുവരുടേതും ഒരു പ്രണയവിവാഹമായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹവാർഷികം. വിവാഹ വാർഷികം താരങ്ങൾ ആഘോഷിച്ചത് സോഷ്യൽ മീഡിയയിലെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലായിരുന്നു. ഒട്ടനവധി ആരാധകരാണ് രണ്ടുപേർക്കും ആശംസകളുമായി എത്തിയത്.
ഇപ്പോഴിതാ വിവാഹവാർഷികത്തിന് തൊട്ടുപിറകെ അടുത്ത ആഘോഷവാർത്ത പങ്കുവെച്ചിരിക്കുകയാണ് ഇന്ദ്രജിത്തും കുടുംബവും. ഇന്ദ്രജിത്തിന്റെ ജന്മദിന വാർത്തയാണിത്. ഇന്ദ്രജിത്തിന്റെ കുടുംബാംഗങ്ങൾ എല്ലാവരും തന്നെ ആശംസകൾ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. സർപ്രൈസ് കേക്ക് ഒരുക്കിയായിരുന്നു പൂർണിമ വിഷ് ചെയ്തത്. ഹോട്ടലിൽ ഡിന്നർ കഴിച്ചുകൊണ്ടിരിക്കവേ ഇന്ദ്രജിത്തിന് സർപ്രൈസായി ഒരു കേക്ക് എത്തുകയായിരുന്നു. സർപ്രൈസായി കൊണ്ടുവന്ന കേക്ക് കണ്ട് ആകെ അമ്പരന്നാണ് ഇന്ദ്രജിത്ത് നിന്നിരുന്നത്. എന്റെ പ്രിയപ്പെട്ട സഹോദരന്

പിറന്നാൾ ആശംസകൾ എന്നു പറഞ്ഞുകൊണ്ടായിരുന്നു പൂർണിമയുടെ സഹോദരി പ്രിയാമോഹൻ ഇൻസ്റ്റാഗ്രാമിൽ ആശംസ പോസ്റ്റ് ചെയ്തത്. അതോടൊപ്പം തന്നെ ഇന്ദ്രജിത്തിനോടൊപ്പമുള്ള ഒരുപാട് ഫോട്ടോകളും പ്രിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ ചേട്ടന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് പൃഥ്വിരാജും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. സിനിമാമേഖലയിലെ തന്നെ ഒട്ടേറെ താരങ്ങളാണ് ഇന്ദ്രജിത്തിന് പിറന്നാളാശംസകളുമായി രംഗത്തെത്തിയത്. ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥന വിദേശത്ത് ഉപരിപഠനത്തിനായി പോയതാണ്.
കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിച്ച ഇന്ദ്രജിത്തിന് ഒരായിരം ആശംസകളാണ് ആരാധകർ അറിയിച്ചത്. ഇനിയുള്ള ഓരോ വർഷവും സന്തോഷത്തോടെ ആകട്ടെ എന്നാണ് ആരാധകർ ഇന്ദ്രജിത്തിനോട് ആശംസയായി പറഞ്ഞുവെക്കുന്നത്. ഇപ്പോൾ ഇറങ്ങുന്ന സിനിമകളിലെല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇന്ദ്രജിത്തിന്റെ അഭിനയം പ്രേക്ഷകശ്രദ്ധ നേടുന്നവയാണ്. അഭിനയത്തിന്റെ കാര്യത്തിൽ എന്നും വ്യത്യസ്തശൈലി പിന്തുടരുന്നയാളാണ് ഇന്ദ്രജിത്ത്.
Comments are closed.