ആരാധകരോടുള്ള പൃഥ്വിയുടെ ഇഷ്ടം ഇത്രത്തോളമോ.? നിലപാട് കൊണ്ടും അഭിനയം കൊണ്ടും മലയാള സിനിമയിൽ ശ്രദ്ധ നേടിയ യുവ നടൻ…| Prithviraj With Childrens Malayalam

Prithviraj With Childrens Malayalam: നിലപാട് കൊണ്ടും അഭിനയം കൊണ്ടും മലയാള സിനിമയിൽ ശ്രദ്ധ നേടിയ ചുരുക്കം ചില താരങ്ങൾ മാത്രമേ ഉള്ളൂ. അതിൽ എടുത്തു പറയേണ്ട പേരാണ് താര ദമ്പതികളായ സുകുമാരന്റെയും മല്ലികാ സുകുമാരന്റെയും ഇളയ മകനായ പൃഥ്വിരാജിന്റേത്. 2002 രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരപുത്രന് തുടക്കം മുതൽ തന്നെ മികച്ച സ്വീകാര്യതയായിരുന്ന സിനിമയ്ക്ക് അകത്തും പുറത്തും ലഭിച്ചത്. നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ട് ഒരു രാജകുമാരി, സ്റ്റോപ്പ് വയലൻസ് എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് നന്ദനം പുറത്തിറങ്ങിയത്.

2009 വെള്ളിത്തിരയിൽ പ്രദർശനത്തിന് എത്തിയ പുതിയ മുഖം എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടതോടുകൂടി മലയാള സിനിമയുടെ സൂപ്പർസ്റ്റാർ എന്ന പദവി അദ്ദേഹം നേടിയെടുക്കുകയുണ്ടായി. പിന്നീട് സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയും ചലച്ചിത്ര വ്യവസായികളുടെ സംഘടനകളും തമ്മിൽ 2004ൽ രൂക്ഷമായ അഭിപ്രായവ്യത്യാസം ഉണ്ടായ സാഹചര്യത്തിലും പൃഥ്വിരാജ് ശ്രദ്ധ നേടിയിരുന്നു. ഈ വേളയിൽ തിലകൻ, ലാലു അലക്സ്, സുരേഷ് കൃഷ്ണ തുടങ്ങിയ താരങ്ങൾക്കൊപ്പം വിമതച്ചേരിയിൽ നിന്ന പൃഥ്വിരാജ്, പിന്നീട് വിമതരെ അണിനിരത്തി വിനയൻ സംവിധാനം ചെയ്ത സത്യം എന്ന ചിത്രത്തിൽ നായകനായും പ്രത്യക്ഷപ്പെട്ടു.

പിന്നീട് ഇങ്ങോട്ട് തമിഴ്, ഹിന്ദി തുടങ്ങിയ ബഹുഭാഷാ ചിത്രങ്ങളിലും തന്റേതായ കഴിവും സ്ഥാനവും ഉറപ്പിച്ച് സോഷ്യൽ മീഡിയയിലും അതുപോലെ തന്നെ അഭിനയരംഗത്തും ഇന്നും സജീവ സാന്നിധ്യം തന്നെയാണ്. താരത്തിന്റെ അടുത്ത് പുറത്തിറങ്ങുന്ന ചിത്രങ്ങൾ ഒക്കെ വൻ ഹിറ്റ് തന്നെയാണ് തിയറ്ററുകളിൽ. അഭിനയത്തിന് പുറമെ സംവിധാനം എന്ന നിലയിലും പൃഥ്വിരാജ് തൻറെ സംവിധാനത്തിലും കഴിവ് തെളിയിച്ചിരിക്കുകയാണ്. മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ എന്ന ചിത്രത്തിൽ അടക്കം അതിൻറെ ഉദാഹരണങ്ങൾ നമുക്ക് ചൂണ്ടിക്കാണിക്കുവാനും സാധിക്കും.

ഇപ്പോൾ ഭാര്യ സുപ്രിയ നിർമ്മാണ കമ്പനിയുടെ തിരക്കിൽ ഏർപ്പെടുമ്പോൾ അഭിനയ ജീവിതത്തിൽ പുതിയ നേട്ടങ്ങൾ ഒഴിവാക്കാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്. സോഷ്യൽ മീഡിയയിൽ തൻറെ വിശേഷങ്ങൾ ഒക്കെ പങ്കുവയ്ക്കുന്ന പൃഥ്വി ഇപ്പോൾ ഏറ്റവും ഒടുവിൽ പങ്കുവെച്ചിരിക്കുന്ന ഒരു ഇൻസ്റ്റഗ്രാം റീൽസ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. രണ്ടു കുരുന്ന് പെൺകുട്ടികൾക്ക് സെൽഫി നൽകുന്ന ചിത്രവും അവരോട് കൈപിടിച്ച് കുശലം ചോദിക്കുകയും ചെയ്യുന്ന പൃഥ്വിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടി രിക്കുകയാണ്

Rate this post

Comments are closed.