പൃഥ്വിയുടെ പഴയ ചോക്ലേറ്റ് ലുക്ക്; 2008 ലെ ചിത്രങ്ങൾ പങ്ക് വെച്ച് സുപ്രിയ.!! Prithviraj And Supriya Menon Old Image

മലയാളികളുടെ പ്രിയ താരമാണ് പ്രിത്വിരാജ്. മഹാനടൻ സുകുമാരന്റെയും നടി മല്ലികയുടെയും മകനാണ് പൃഥ്വിരാജ്.2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രിത്തിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ പൃഥ്വിരാജ് ആദ്യ കാലങ്ങളിൽ ചോക്ലേറ്റ് ഹീറോ വേഷങ്ങളിൽ അഭിനയിച്ചാണ് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയത് .ഒരു നടൻ എന്ന നിലയിലുള്ള പൃഥ്വിരാജിന്റെ വളർച്ച അത്ഭുതത്തോടെയാണ് ആരാധകർ നോക്കി കണ്ടത്. മുംബൈ പോലീസ്,എന്ന് നിന്റെ മൊയ്‌ദീൻ,സെല്ലുലോയ്ഡ് തുടങ്ങി ഒരുപാട് ചിത്രങ്ങളിൽ വ്യത്യസ്ത വേഷങ്ങളിൽ പൃഥ്വി പകർന്നാടി. ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തിലൂടെയായിരുന്നു സംവിധായകനെന്ന മേൽവിലാസത്തിൽ പൃഥ്വിയുടെ ആദ്യ കാൽവെയ്പ്പ്.

2019 ൽ പുറത്തിറങ്ങിയ ചിത്രം കേരളത്തെ ഇളക്കി മറിച്ചപ്പോഴാണ് പൃഥ്വിരാജിന്റെ സംവിധാനമികവിനെ ആരാധകർ തിരിച്ചറിഞ്ഞത്.മലയാളത്തിൽ മാത്രമല്ല ഹിന്ദി, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും പൃഥ്വി ശ്രദ്ധേയമായ വേഷങ്ങളിൽ തിളങ്ങി. പൃഥ്വിയുടെ എല്ലാ വിജയങ്ങൾക്കും പിന്നിൽ ഭാര്യ സുപ്രിയ മേനോന്റെ വലിയ സപ്പോർട്ട് ഉണ്ടെന്ന് പൃഥ്വി തന്നെ പറഞ്ഞിട്ടുണ്ട്. മാധ്യമപ്രവർത്തകയായിരുന്ന സുപ്രിയയെ 2011ലാണ് പൃഥ്വിരാജ് വിവാഹം ചെയ്യുന്നത്.ഇരുവർക്കും അലംകൃത എന്നൊരു മകളും ഉണ്ട്.താരത്തെ പോലെ തന്നെ താരത്തിന്റെ കുടുംബത്തിന്റെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ആകാംഷയുണ്ട് .

ഇരുവരുടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഇവരുടെ കുടുംബവിശേഷങ്ങൾ ആരാധകർ അറിയാറുള്ളത്. ഇപ്പോഴിതാ 2008 ലെ ഇവരുടെ ചില ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുകയാണ് സുപ്രിയ.ഒരുപാടു കാലങ്ങൾക്ക് ശേഷം പൃഥ്വിയെ പഴയ ലുക്കിൽ കണ്ട സന്തോഷത്തിൽ ആണ് ആരാധകർ.തിരുവനന്തപുരത്തെ വീടിന്റെ ഹൗസ് വാമിങ്ങിനിടയിലെടുത്ത ചിത്രങ്ങളാണ് ത്രോ ബാക്ക് 2008 എന്ന ക്യാപ്ഷനോടെ ഷെയർ ചെയ്തിരിക്കുന്നത്.അമ്മയോടൊപ്പമുള്ള ചിത്രവും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും നിറസാനിധ്യമാണ് മല്ലിക സുകുമാരൻ. പൃഥ്വിരാജ് പ്രൊഡക്ഷൻ എന്നൊരു പ്രൊഡക്ഷൻ കമ്പനിയും

ഇപ്പോൾ ഇവർക്കുണ്ട്.പൃഥ്വിരാജ് പ്രോഡക്ഷൻസിന്റെ കാര്യങ്ങൾ നോക്കി നടത്തുന്നത് സുപ്രിയയുടെ നേതൃത്വത്തിലാണ്‌. സ്ത്രീകൾ അധികം കടന്ന് വരാത്ത ഒരു മേഖലയാണ് സിനിമ നിർമ്മാണം. അത് കൊണ്ട് തന്നെ സുപ്രിയയുടെ ഈ ഉദ്ധ്യമം സ്ത്രീകൾക്ക് പ്രചോദനവും ശക്തിയും പകരുന്നതാണ്.കെജിഎഫ് 2,കാന്താര തുടങ്ങിയ ബ്രഹ്മാണ്ട അന്യഭാഷ ചിത്രങ്ങൾ ഉൾപ്പെടെ അനേകം ഹിറ്റ് ചിത്രങ്ങളാണ് പൃഥ്വിരാജ് പ്രൊഡക്ഷന്റെ നിർമ്മാണത്തിലും വിതരണത്തിലും പുറത്തിറങ്ങിയത്.പൃഥ്വിയുടെ തന്നെ സംവിധാത്തിൽ പുറത്തിറങ്ങാൻ പോകുന്ന “എമ്പുരാന്” വേണ്ടിയാണു ഇപ്പോൾ ആരാധകർ കാത്തിരിക്കുന്നത്.

Comments are closed.