കഥയറിയാം, വെല്ലുവിളികൾ നിറഞ്ഞ സിനിമ; മോഹൻലാൽ-ലിജോ ജോസ് പല്ലിശ്ശേരി ചിത്രത്തേക്കുറിച്ച് പൃഥ്വി…| Prithviraj About Mohanlal New Movie Malayalam
Prithviraj About Mohanlal New Movie Malayalam: കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങുന്ന മലയാള ചിത്രം . ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തേക്കുറിച്ച് നിർണ്ണായകമായ ചില വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് നടൻ പൃഥ്വിരാജ് . തന്റെ കാപ്പ എന്ന ചിത്രത്തിന്റെ പ്രചാരണപരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത് . മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ തനിക്കറിയാമെന്ന് താരം പറഞ്ഞു.
ഇതും ഒരു ലിജോ ജോസ് പെല്ലിശ്ശേരി ടച്ചുള്ള ചിത്രമാണ്. വളരെ ആവേശഭരിതനാണ് ആ സിനിമ കാണാൻ താൻ കാത്തിരിക്കുന്നത്. ലാലേട്ടൻ ഫാൻ ആണെങ്കിൽപ്പോലും ആ സിനിമയെ സംബന്ധിച്ച് നോക്കുകയാണെങ്കിൽ ലിജോയുടെ സിനിമ എന്നുള്ളത് തന്നെയാണ് തന്നെ ആവേശംകൊള്ളിക്കുന്നതെന്നും പ്രഥ്വിരാജ് പറഞ്ഞു.ഇങ്ങനെയൊരു സിനിമ സംവിധാനം ചെയ്യുമ്പോൾ ഒരു താരം, അഭിനേതാവ് എന്നീ നിലകളിലൊക്കെ ലാലേട്ടനിലും ഒരു പുതുമ കൊണ്ടുവരാൻ ലിജോ ശ്രമിക്കുമെന്ന് കരുതുന്നു.

ഭയങ്കര ചലഞ്ചിംഗ് ആയൊരു സിനിമയാണത്. പുറത്ത് എത്രത്തോളം അതിനെക്കുറിച്ച് അറിയാമെന്ന് അറിയില്ല . ഒരു വലിയ സിനിമയാണ് ഇത് . രാജസ്ഥാനിലാണ് ചിത്രം മുഴുവനായും ഷൂട്ട് ചെയ്യുന്നത് എന്നും പൃഥ്വി ചൂണ്ടിക്കാട്ടി.ഷിബു ബേബി ജോണിൻ്റെ ജോൺ ആൻ്റ് മേരി ക്രിയേറ്റീവിൻ്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സെഞ്ച്വറി കൊച്ചുമോനും കെ.സി.ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള മാക്സ് ലാബും ചിത്രത്തിൻ്റെ നിർമ്മാണ പങ്കാളികളാകുന്നത്.
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ സിനിമ. ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയില്‍ തുടങ്ങുമെന്ന് അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് മനസ് തുറക്കുകയാണ് പൃഥ്വിരാജ്. ഒറ്റ ഷെഡ്യൂളിൽ എഴുപത്തിയഞ്ചു ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
Comments are closed.