തനി നാടൻ കൊഞ്ച് റോസ്റ്റ് ഇതുപോലെയൊന്നു തയ്യാറാക്കി നോക്കൂ.. അപാര രുചിയാണ് കേട്ടോ, ചോറ് കഴിക്കാൻ വേറെ ഒന്നും വേണ്ട.!! Prawns Masala Recipe Malayalam

Prawns Masala Recipe Malayalam : തനി നാടൻ കൊഞ്ച് റോസ്റ്റ് ഇതുപോലെയാണ് തയ്യാറാക്കുന്നതെങ്കിൽ ചോറ് കഴിയുന്നത് അറിയില്ല, അത്രമാത്രം രുചികരമാണ്. കൊഞ്ചു കൊണ്ടുള്ള വിഭവങ്ങൾ എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് ഇത്രയും രുചികരമായ കൊഞ്ച് റോസ്റ്റ് തയ്യാറാക്കാൻ വളരെ സമയം ഒന്നും എടുക്കുന്നില്ല. തയ്യാറാക്കുന്ന രീതി കാണുമ്പോൾ തന്നെ ചിലപ്പോഴൊക്കെ നമുക്ക് വിശപ്പ് തോന്നിപ്പോകും, അതുപോലെ ഒരു വിഭവം ആണ്‌ ഇന്ന്

തയ്യാറാക്കുന്നത്, ആദ്യമായി കൊഞ്ച് നന്നായി ക്ലീൻ ചെയ്ത് കഴുകി വൃത്തിയാക്കി ഒരു പാത്രത്തിലേക്ക് എടുക്കുക, അതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്തെടുക്കുക. ശേഷം ഒരു ചീനച്ചട്ടി അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് എണ്ണ നന്നായി ചൂടാകുമ്പോൾ കൊഞ്ച് ചേർത്ത് നന്നായിട്ട് വറുത്തെടുത്ത്

മാറ്റിവയ്ക്കുക. ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക്, ചുവന്ന മുളക്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചേർത്ത് നന്നായി വഴറ്റി ചെറിയ ഉള്ളിയും ചേർത്ത് നന്നായി വഴറ്റി അതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടിയും കുറച്ചു കൂടി മുളകുപൊടിയും ചേർത്ത് കുരുമുളക് പൊടിയും ചേർത്ത് വീണ്ടും ആ മസാല നന്നായി വഴറ്റി വറുത്തെടുത്ത് കൊഞ്ചു കൂടെ അതിലേക്ക് ചേർത്ത്

നന്നായി ഇളക്കി യോജിപ്പിക്കുക. മസാല എല്ലാം വെന്ത് ചെമ്മീനിലേക്ക് ചേർന്നു വരുമ്പോൾ ഒരു പ്രത്യേക സ്വാദാണ്. വളരെ ഹെൽത്തി ആയ ഒരു വിഭവം ആണ്‌ കൊഞ്ചു റോസ്റ്റ്.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Aadyas Glamz എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.