കൊതുക് വീടിന്റെ അടുത്തേക്ക് പോലും വരാതെ ഇരിക്കാൻ ഒരു മിനിറ്റ് കൊണ്ട് എളുപ്പവും നാച്ചുറലുമായ മരുന്ന്.!! Powerful Natural Mosquito Repellent
ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ തുടങ്ങിയ രോഗങ്ങൾ പടർത്തുന്ന കൊതുകുകൾ മനുഷ്യരുടെ ശത്രുക്കൾ ആണല്ലേ. നമ്മുടെ കുഞ്ഞുങ്ങളുടെ മേൽ എന്തെങ്കിലും ഒരു തടിപ്പ് കണ്ടാൽ പിന്നെ മനസ്സിൽ ഒരു ആധിയാണ്. ഒപ്പം പനിയും കൂടി ഉണ്ടെങ്കിലോ?
രാത്രിയിൽ കിടക്കുമ്പോൾ ചെവിയുടെ അടുത്ത് വന്ന് കൊതുക് മൂളുമ്പോൾ എന്ത് ദേഷ്യം വരും അല്ലേ? ഈ കൊതുകിൽ നിന്നും രക്ഷപ്പെടാൻ നെറ്റ് ഇടാം എന്ന് വിചാരിച്ചാലോ, നമ്മുടെ നാട്ടിലെ ചൂട് അതിന് അനുവദിക്കില്ല. കയ്യിൽ കിട്ടുന്ന മരുന്നുകൾ തേച്ചും തിരികൾ കത്തിച്ചും അവയിൽ നിന്നും രക്ഷപ്പെടാം എന്ന് കരുതിയാലും ഈ കെമിക്കൽ ഒക്കെ എത്ര നാളെന്നു വച്ചാണ് ഉപയോഗിക്കുന്നത്.
അതിനൊരു പരിഹാരമാണ് ഈ മരുന്ന്. ഇതിനായി ഒരുപാട് സാധനങ്ങൾ ഒന്നും വേണ്ട. വളരെ എളുപ്പവുമാണ്. ആദ്യം തന്നെ കുറച്ച് കടുക് എടുത്ത് ചതയ്ക്കുക. ഒരു ചിരട്ടയിൽ കുറച്ച് എരിയുന്ന ചിരട്ട കരി ഇട്ട് അതിലേക്ക് ഒരൽപ്പം കുന്തിരിക്കം ചേർക്കണം. ഒപ്പം നമ്മൾ പൊടിച്ചു വച്ചിരിക്കുന്ന കടുകും. അതിൽ നിന്നും പുക വരാൻ തുടങ്ങും. ഈ ചിരട്ട എന്നിട്ട് വീടിന്റെ അകത്തു തന്നെ ഏതെങ്കിലും ഒരു മൂലയ്ക്ക് വയ്ക്കുക. വേഗം തന്നെ അവിടെ മൊത്തം പുക പടരാൻ തുടങ്ങും. കൊതുകുകൾക്ക് ഈ പുകമണം തീരെ പറ്റത്തില്ല. അവർ അവിടെ നിന്നും പമ്പ കടക്കുക തന്നെ ചെയ്യും.
അപ്പോൾ ഈ മരുന്ന് എല്ലാവരും പരീക്ഷിക്കുമല്ലോ. ഇത് ഉണ്ടാക്കുന്ന രീതി വിശദമായി അറിയാൻ ഇവിടെ കാണുന്ന വീഡിയോ മുഴുവനായും കാണുക. കുട്ടികൾ ഉള്ളിടത്തും സുരക്ഷിതമായ രീതിയിൽ കൊതുകിനെ തുരത്താൻ ഇനി ഈ മരുന്ന് മതി.Video Credit : Justurichu Natural Tips
Comments are closed.