
ചിലവ് കുറഞ്ഞ കിഴങ്ങ് കൃഷി.!! പഴയ പൊട്ടിയ ഓട് ചുമ്മാ കളയല്ലേ ഇങ്ങനെ നട്ടാൽ ഉരുളകിഴങ്ങു പറിച്ചാൽ തീരില്ല; ഇനി ഒരിക്കലും ഇത് കടയിൽ നിന്നും വാങ്ങില്ല.!! Pottato krishi using roof tile
Pottato krishi using roof tile : ഇന്ന് മലയാളിയുടെ അടുക്കളയിലെ സ്ഥിരം സാനിധ്യമാണ് ഉരുളക്കിഴങ്ങ്.. വൈറ്റമിന്‍ സി, ബി6, പൊട്ടാസ്യം, നിയാസിന്‍, ഫൈബര്‍ എന്നിവ അടങ്ങിയിരിക്കുന്ന ഒന്നാണ് ഇത്.. ഉരുളകിഴങ്ങ് വളരെ എളുപ്പതിൽ തന്നെ നമ്മുക്ക് വീട്ടിൽ നടാൻ സാധിക്കുന്നതാണ്. വീട്ടിൽ പഴയ പൊട്ടിയ ഓടുണ്ട് എങ്കിൽ വളരെ എളുപ്പതിൽ തന്നെ ഇവ നടാവുന്നതാണ്. 4 ഓട് എടുത്ത് ചതുരത്തിൽ ആക്കി കെട്ടി വെക്കുക.
ഇനി ഇതിലേക്ക് കരി ഇല ഇട്ട് കൊടുക്കുക. ഒരു മുക്കാൽ ഭാഗം കരിയില നിറച്ച് ഇട്ടുകൊടുക്കുക. കരിയില ഇട്ടു കൊടുത്താൽ ചെടികളിൽ നല്ല രീതിയിൽ വേരോട്ടം ഉണ്ടാവും. പ്രത്യേകിച്ച് ഉരുളക്കിഴങ്ങിന് വേരോട്ടം നടത്താൻ ഇത് നല്ല പോലെ സഹായിക്കും. ഇനി ഇതിലേക്ക് സാധ മണ്ണ് ഇട്ടു കൊടുക്കുക. പ്രത്യേകിച്ച് വളം ഒന്നും ഈ മണ്ണിൽ ഉൾപ്പെടുത്തേണ്ട കാര്യം ഇല്ല. മണ്ണിന്റെ മുകളിലേക്ക് വീട്ടൽ ഉള്ള ഉള്ളിയുടെ തൊലി ഇതിലേക്ക് ഇട്ടു കൊടുക്കാം.
കിച്ചൻ വേസ്റ്റ് ഇതിലേക്ക് ഉപയോഗിക്കാവുന്നതാണ്. വീണ്ടും അതിന്റെ മുകളിലേക്ക് മണ്ണ് ഇടാവുന്നതാണ്. ഉള്ളിയുടെ തൊലിയിൽ നല്ല രീതിയിൽ പൊട്ടാസ്യം മെഗ്നീഷ്യം അടങ്ങിയത് കൊണ്ട് കിഴങ്ങിന്റെ വേരിന് ഇത് നല്ലതുപോലെ ഗുണം ചെയ്യും. കിഴങ്ങിനെ രണ്ടായി മുറിച്ചു തുണിയിൽ കെട്ടി വെക്കുകയാണെങ്കിൽ
പെട്ടന്ന് തന്നെ മുള വരുന്നതാണ്. മുള വന്ന കിഴങ്ങ് നട്ടുകൊടുത്ത ശേഷം അല്പം കൂടി മണ്ണ് അതിലേക്ക് ഇട്ടതിന്
ശേഷം മണ്ണ് നനച്ചു കൊടുക്കുക. വീണ്ടും അല്പം ഉണങ്ങിയ ഇലകൾ ഇട്ട് കൊടുത്ത് നനക്കുക. ഇങ്ങനെ വീട്ടിൽ തന്നെ ഒന്നും കീടനാശികൾ ഒന്നും ഉപയോഗിക്കാതെ തന്നെ ഉരുളക്കിഴങ്ങ് കൃഷി ചെയ്യാവുന്നതാണ്. കൃഷി ചെയ്ത ഉരുളകിഴങ്ങിന്റെ ഇനം അനുസരിച്ചു 80 മുതല്‍ 120 ദിവസങ്ങള്‍ കഴിയുമ്പോള്‍ ഉരുളക്കിഴങ്ങു് വിളവെടുക്കാവുന്നതാണ്. Pottato krishi using roof tile Video Credit : POPPY HAPPY VLOGS
Comments are closed.