പലഹാരം ആയാൽ ഇങ്ങനെ വേണം എന്നു പറഞ്ഞു പോകും.!! അടിപൊളി സ്വദിൽ എരിവുള്ള ഡോണട്ട്.!! Potato Donut’s Recipe Malayalam

ഉരുളക്കിഴങ്ങ് കൊണ്ട് എരിവുള്ള ഡോണറ്റ്സ്കഴിക്കാം അതിനുള്ള ഡോണറ്റിനോടുള്ള പ്രിയം എല്ലാവർക്കും അറിയാവുന്നതാണ് പക്ഷേ മധുരം കഴിക്കാൻ പറ്റാത്തവർക്ക് നല്ല സ്വാദോട് കൂടി നല്ല ഭംഗിയിൽ.ആവശ്യമുള്ള സാധനങ്ങൾഉരുളകിഴങ്ങ് – 1/2 കിലോ പച്ചമുളക്-2 എണ്ണം ജീരകം -1 സ്പൂൺ മല്ലിയില -3 സ്പൂൺ ബ്രഡ് പൊടി -2 കപ്പ് ഉപ്പ് -1 സ്പൂൺ മുളക് പൊടി-1 സ്പൂൺസവാള -1 എണ്ണം ഗരം മസാല -1 സ്പൂൺ മല്ലിപൊടി-1 സ്പൂൺ കോൺ ഫ്ളർ-2

സ്പൂൺ മൈദ-3 സ്പൂൺ എണ്ണ-1/2 ലിറ്റർ തയ്യാറാക്കുന്ന വിധം ഉരുളക്കിഴങ്ങ് കുക്കറിൽ വേവിച്ച് തോല് കളഞ്ഞു കൈകൊണ്ട് നന്നായിട്ട് ഉടച്ചെടുക്കുക.അതിലേക്ക് പച്ചമുളക് ചെറുതായി അരിഞ്ഞത്, മല്ലിയില ചെറുതായി അരിഞ്ഞത്, മുളകുപൊടി, ബ്രഡ് പൊടി ആവശ്യത്തിന്, ഉപ്പ്, ഗരം മസാല, മല്ലിപ്പൊടി, ഇത്രയും ചേർത്ത് കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുക്കുക, അതിലേക്ക് സവാള ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കാം.

ശേഷം രണ്ടുമൂന്നു സ്പൂൺ എണ്ണയും കൂടെ ഒഴിച്ച് വീണ്ടും കുഴച്ചെടുക്കുക, ചെറിയ ഉരുളകളായി എടുത്ത് ഡോണറ്റിന്റെ ഷേപ്പിൽ ആക്കി മാറ്റിയതിനു ശേഷം എല്ലാം അതുപോലെ തയ്യാറാക്കി എടുക്കുക. ഒരു പാത്രത്തിലേക്ക് മൈദയും കുറച്ച് വെള്ളവും നന്നായിട്ട് കുഴച്ചെടുക്കുക.അതിനുശേഷം തയ്യാറാക്കി വെച്ചിട്ടുള്ള

ഉരുളക്കിഴങ്ങിന്റെ മിക്സ് മൈദ മിക്സിലോട്ട് മുക്കി ബ്രഡ് പൊടിയിൽ ഒന്ന് കുഴച്ചശേഷം ചീനച്ചട്ടി വച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് എണ്ണ നന്നായി തിളച്ചു കഴിയുമ്പോൾ ഇത് വറുത്ത് എടുക്കാവുന്നതാണ്.തയ്യാറാക്കുന്ന വിധം വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Rajas Kingdom

Comments are closed.