ഇറച്ചി കറിയുടെ അതേ സ്വദിൽ നല്ല സൂപ്പർ ഉരുളകിഴങ്ങ് കറി തയ്യാറാക്കാം 👌🏻😋വറുത്ത മസാലയുടെ മാജിക് 👌🏻😍 Potato Curry
ഇറച്ചിക്കറിയുടെ അതേ സ്വാദിൽ നല്ലൊരു ഉരുളക്കിഴങ്ങ് കറിയാണ് തയ്യാറാക്കുന്നത്.. ഈ കറി തയ്യാറാക്കുന്നതിനായിട്ട് വളരെ കുറച്ച് സമയം മതി, വറുത്തെടുക്കുന്ന ഒരു മസാലയുടെ മാജിക് ഈ കറിയിൽ കൂടുതൽ രുചികരമായി മാറ്റുന്നത്.. ഈ കറി ഇത്രയും രുചികരമായി മാറുന്നതിന് ആകെയുള്ള ഒരു പണി മസാല വറുത്തെടുക്കുന്നതാണ് അതിനുമുമ്പായിട്ട് ഉരുളക്കിഴങ്ങ് നന്നായി തോല് കളഞ്ഞെടുക്കുക,
ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് നന്നായിട്ട് വർത്ത് മാറ്റി വയ്ക്കുക.. വറുത്ത് മാറ്റിവെച്ചതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഒരു ചീന ചട്ടി ചൂടായി കഴിഞ്ഞാൽ സവാള ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കാം, ഇതു മാറ്റി വയ്ക്കുക അടുത്തതായി നമുക്ക് മസാല തയ്യാറാക്കി എടുക്കാൻ ആയിട്ട് മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരംമസാല, മല്ലിപ്പൊടി, എന്നിവ ചേർത്ത് മാറ്റിവെച്ചതിനുശേഷം തയ്യാറാക്കി വെച്ചിട്ടുള്ള സവാളയിലേക്ക് ചേർത്തു കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക..

മല്ലിയിലയും ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുക്കാം. ഇതിലേക്ക് ഉരുളകിഴങ്ങു ചേർത്ത് കൊടുത്തു അടച്ചുവെച്ച് വേവിക്കുക, കുറച്ച് സമയം കഴിയുമ്പോൾ വളരെ രുചികരമായ നല്ലൊരു ഉരുളക്കിഴങ്ങ് മസാല തയ്യാറാക്കി എടുക്കാം….. പലതരത്തിലുള്ള മസാല തയ്യാറാക്കാറുണ്ട്എന്നാൽ ഇതുപോലെ തയ്യാറാക്കി കഴിഞ്ഞാൽ അതിന് സ്വാദ്ഒരു പ്രത്യേക വ്യത്യാസം നിങ്ങൾക്ക് അനുഭവപ്പെടും, അതുപോലെതന്നെ
ചോറിന്റെ കൂടെ ആയിരുന്നാലും ചപ്പാത്തിയുടെയും, ദോശയുടെ കൂടെ ഒക്കെ കഴിക്കാൻ വളരെ രുചികരമാണ് ഈ ഒരു ഉരുളക്കിഴങ്ങ് മസാല… മസാലയുടെ ചേരുവകളെല്ലാം വറുത്തു പൊടിച്ചതുപോലെ ആക്കി വെച്ചുകഴിഞ്ഞാൽ നമുക്ക് ഏത് സമയത്ത് ഇത് തയ്യാറാക്കി കഴിക്കാവുന്നതാണ്… തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : Fadwas Kitchen
Comments are closed.