സന്തോഷം കൊയ്തെടുക്കൂ.. കയ്യിൽ മുറവുമായി പൂർണിമയുടെ വേറിട്ട ഫോട്ടോഷൂട്ട്.!! അണിഞ്ഞൊരുങ്ങിയത് അരി പാറ്റാനാണോ എന്ന് ആരാധകർ.!! Poornima Indrajith Celebrating Harvest Time

മലയാള സിനിമാ ലോകത്തും ടെലിവിഷൻ രംഗത്തും അഭിനയത്തിലൂടെയും അവതരണത്തിലൂടെയും ഫാഷൻ ഡിസൈനിങ്ങിലൂടെയും ഏറെ ശ്രദ്ധ നേടിയ താരമാണല്ലോ പൂർണിമ ഇന്ദ്രജിത്ത്. മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബങ്ങളിൽ പെട്ട ഒരാളായതിനാൽ താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും തിടുക്കമാണ്. വളരെ ചുരുങ്ങിയ സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ പൂർണിമ പിന്നീട്

ഇന്ദ്രജിത്തുമായുള്ള വിവാഹശേഷം അഭിനയ ലോകത്ത് നിന്നും താൽക്കാലികമായി വിട്ട് നിൽക്കുകയായിരുന്നു. എന്നിരുന്നാലും 2019 ൽ പുറത്തിറങ്ങിയ വൈറസ് എന്ന സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രത്തിൽ താരം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അഭിനയത്തേക്കാൾ ഉപരി ഫാഷൻ ഡിസൈനിങ്ങിനാണ് പ്രാമുഖ്യം നൽകുന്നത് എന്നതിനാൽ തന്നെ വ്യത്യസ്തമായ രീതിയിലുള്ള കോസ്റ്റ്യൂമുകളിലും ഫോട്ടോഷൂട്ടുകളിലും

താരം പലപ്പോഴും ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇൻസ്റ്റഗ്രാം പോലെയുള്ള സമൂഹ മാധ്യമങ്ങളിൽ 9 ലക്ഷത്തോളം പേർ പിന്തുടരുന്ന സെലിബ്രിറ്റി എന്ന നിലയിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങളും മറ്റും ക്ഷണനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. എന്നാൽ ഇപ്പോഴിതാ, മലയാളികളുടെ പ്രിയപ്പെട്ട ആഘോഷങ്ങളിൽ ഒന്നായ ഓണവുമായി ബന്ധപ്പെട്ട് കൊണ്ടുള്ള വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടിലൂടെ തിളങ്ങിയിരിക്കുകയാണ് പൂർണ്ണിമ. ഇളം പച്ച നിറത്തിലുള്ള സാരിയും പിങ്ക് നിറത്തിലുള്ള ഫുൾ സ്ലീവ് ബ്ലൗസും ധരിച്ചുകൊണ്ട് കയ്യിൽ മുറവുമായി നിൽക്കുന്ന ചിത്രങ്ങളായിരുന്നു താരം പങ്കുവെച്ചിരുന്നത്.

” സന്തോഷം കൊയ്തെടുക്കൂ” എന്ന അടിക്കുറിപ്പിൽ പങ്കുവച്ച ഈയൊരു ചിത്രത്തിൽ മുറത്തോടൊപ്പം തന്നെ ഇരുവശങ്ങളിലുമുള്ള നെൽക്കതിരുകൾ ഈയൊരു ചിത്രത്തെ ഏറെ സുന്ദരമാക്കുന്നുണ്ട്. വ്യത്യസ്തമായ ആശയത്തിലുള്ള ഈയൊരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ ആരാധകരുടെ ഭാഗത്തുനിന്ന് രസകരമായ പല പ്രതികരണങ്ങളും ഇതിന് താഴെ കാണാവുന്നതാണ്. ഇത്രയും അണിഞ്ഞൊരുങ്ങിയത് അരി പാറ്റാനാണോ എന്നും, ഇത്രക്ക് മോഡേണായി അരി പാറ്റുന്നത് ആദ്യമായിട്ടാണ് കാണുന്നത് എന്നിങ്ങനെ പോകുന്നു ആരാധകരുടെ പ്രതികരണങ്ങൾ.

Comments are closed.