‘സം ദർശന ലവ് ‘വീഡിയോ വൈറൽ ആവുന്നു.!! ദർശനയെ ഒക്കത്തെടുത്ത് പൂർണിമ ഇന്ദ്രജിത്ത്.!! Poornima and Darshana Viral Vedio Malayalam

Poornima and Darshana Viral Vedio Malayalam: വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് പൂർണ്ണിമ ഇന്ദ്രജിത്ത്. നടി, ഫാഷൻ ഡിസൈനർ, ടെലിവിഷൻ അവതാരക, മോഡൽ എന്നിങ്ങനെ നിരവധി മേഖലകളിൽ താരം തന്റെ കരവിരുത് തെളിയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ചലച്ചിത്രമേഖലയിൽ അത്രതന്നെ സജീവമല്ലെങ്കിലും മറ്റെല്ലാ മേഖലയിലും നിറ സാന്നിധ്യമാണ്. സോഷ്യൽ മീഡിയയിലൂടെ എല്ലാ വിവരങ്ങളും വിശേഷങ്ങളും തന്നെ ആരാധകരെ അറിയിക്കാൻ താരം ഒട്ടും മടിക്കാറില്ല.

പ്രാണ എന്ന് സ്വന്തമായി ഒരു ബ്രാൻഡും ഡിസൈനിങ്ങും ഒക്കെയായി തിരക്കിലാണ് താരമിപ്പോൾ. നിവിൻ പോളി – രാജീവ് രവി കൂട്ടുകെട്ടിലിറങ്ങുന്ന തുറമുഖം എന്ന ചിത്രമാണ് പൂർണിമയുടേതായി റിലീസ് ആവാനുള്ളത്. മലയാളം തമിഴ് സിനിമകളിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടിച്ചുകയറി സ്ഥാനം പിടിച്ചുപറ്റിയ താരമാണ് ദർശന രാജേന്ദ്രൻ. ഹൃദയം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ദർശന എന്ന കഥാപാത്രം മലയാളിക്ക് മറക്കാനാവില്ല.

2014ലാണ് ആദ്യമായി സിനിമാലോകത്തേക്ക് താരം കടന്നുവരുന്നത്. മായാനദി ആണ് ആദ്യം എടുത്തുപറയേണ്ട ചിത്രം. പിന്നീട് വിജയ് സൂപ്പറും പൗർണ്ണമിയും, വൈറസ്, ആണും പെണ്ണും, ഇരുൾ എന്നിങ്ങനെ നിരവധി ചിത്രങ്ങൾ അഭിനയിച്ചു. ഏറ്റവും ഒടുവിലായി ദർശനയുടെ ആയി പുറത്തിറങ്ങിയ ചിത്രം ഡിയർ ഫ്രണ്ട് ആണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രിയ നടി പൂർണിമ ഇന്ദ്രജിത്തും ദർശനയും ചേർന്ന് എടുത്ത ഒരു വീഡിയോയാണ് വൈറൽ ആവുന്നത്. കൊച്ചുകുട്ടിയെ ഒക്കത്തെടുക്കുന്നത് പോലെ ദർശനയെ പൂർണിമ

എടുത്തിരിക്കുന്ന ഒരു വീഡിയോയാണിത്. വളരെ കുറഞ്ഞ സെക്കൻഡുകൾ മാത്രമാണ് ഈ വീഡിയോ ഉള്ളത്. പൂർണിമയെ കെട്ടിപ്പിടിച്ച് ഒക്കത്തിരുന്ന് ചിരിക്കുന്ന ദർശനയുടെ വീഡിയോയുടെ അവസാന നിമിഷം ദർശന പൂർണിമയ്ക്ക് ഒരു ഉമ്മയും കൊടുക്കുന്നുണ്ട്. നിങ്ങൾ ട്വിൻസ് ആണോ, നിങ്ങൾ സഹോദരിമാരാണോ, നിങ്ങൾ ശരിക്കും ട്വിൻസിനെ പോലെയുണ്ട്,എന്നിവയെല്ലാം ദർശന രാജേന്ദ്രൻ പൂർണിമയ്ക്ക് ഒപ്പമുള്ള വീഡിയോകൾ ലഭിച്ച കമന്റുകൾ ആണ്.’ സം സന്ദർശന ലവ് ‘ എന്ന ക്യാപ്ഷനോടെ പൂർണിമയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. പൂർണിമയുടെ കമന്റ് ബോക്സിൽ ദർശനയുടെ സ്നേഹം നമുക്ക് കാണാൻ സാധിക്കും.” ഹഹഹഹ എന്റെ ഉമ്മക്കൊരു ഉമ്മ ‘ എന്നായിരുന്നു വീഡിയോയുടെ താഴെ ദർശനയുടെ കമന്റ്.

Rate this post

Comments are closed.