പൊന്നിയിൻ സെൽവൻ : 2 റിലീസ് തീയ്യതി പ്രഖ്യാപിച്ചു; ആരാധകരെ ആവേശത്തിലാക്കി PS-2 ട്രൈലെർ…| Ponniyin Selvan 2 Trailer Malayalam
Ponniyin Selvan 2 Trailer Malayalam: സംവിധായകൻ മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. വിക്രം, ഐശ്വര്യ റായ് ബച്ചൻ, കാർത്തി, ജയം രവി, ജയറാം, തൃഷ, ഐശ്വര്യ ലക്ഷ്മി, പ്രഭു, പ്രകാശ് രാജ് തുടങ്ങിയ വലിയൊരു താരനിരയെ അണിനിരത്തി മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിൻ സെൽവൻ : I’ 2022 സെപ്റ്റംബർ 30-നാണ് തീയറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. വലിയ വിജയമായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം 2023-ൽ ഉണ്ടാകും എന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
2023 ഏപ്രിൽ 28-നാണ് ‘പൊന്നിയിൻ സെൽവൻ : 2’ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ്, ചിത്രത്തിന്റെ രണ്ടാം ഭാഗം അനൗൺസ് ചെയ്തുകൊണ്ടുള്ള ഒരു വീഡിയോ ട്വീറ്റ് ചെയ്തതിനൊപ്പം, “2023 ഏപ്രിൽ 28-ന് ആ വാളുകൾ ഉയരത്തിൽ എത്തിക്കാൻ നമുക്ക് കാത്തിരിക്കാം,” എന്ന് കുറിച്ചു. പൊന്നിയിൻ സെൽവൻ 2-വിന്റെ റിലീസ് പ്രഖ്യാപനം ആരാധകരെ ആവേശത്തിൽ ആക്കിയിരിക്കുകയാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തുടർഭാഗത്തെ കുറിച്ച് നിർമ്മാതാക്കൾ ഒരു സ്നീക് പീക് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

ദക്ഷിണേന്ത്യയിലെ ഏറ്റവും ശക്തനായ രാജാക്കന്മാരിൽ ഒരാളായ അരുൾമൊഴിവർമന്റെ ആദ്യകാല കഥ വിവരിക്കുന്ന കൽക്കി കൃഷ്ണമൂർത്തിയുടെ ‘പൊന്നിയിൻ സെൽവൻ’ എന്ന പേരിലുള്ള 1955-ലെ തമിഴ് നോവലിനെ അടിസ്ഥാനമാക്കിയാണ് മണിരത്നം ഈ ചിത്രം ചെയ്തിരിക്കുന്നത്. വിക്രം അവതരിപ്പിച്ച ആദിത്യ കരികാലൻ, ഐശ്വര്യ റായ് ബച്ചൻ അവതരിപ്പിച്ച നന്ദിനി എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി മറഞ്ഞിരിക്കുന്ന കഥയാണ് പൊന്നിയിൻ സെൽവൻ : 2-വിലൂടെ പുറത്തുവരാനുള്ളത്. ഈ രണ്ട് കഥാപാത്രങ്ങളെയും ബന്ധപ്പെട്ട് ഒരുപാട് രഹസ്യങ്ങൾ ‘പൊന്നിയിൻ സെൽവൻ : I’-ൽ സസ്പെൻസ് ആയി മണിരത്നം നിലനിർത്തിയിരുന്നു.
‘പൊന്നിയിൻ സെൽവൻ : I’-ന്റെ അവസാന ഭാഗത്ത് മന്ദാകിനി ദേവി ആയി ഐശ്വര്യ റായി പ്രത്യക്ഷപ്പെടുന്നതായി കാണിച്ചിരുന്നു. മന്ദാകിനി ദേവിയുടെ കഥയും ‘പൊന്നിയിൻ സെൽവൻ : 2’-വിലൂടെ മണിരത്നം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കും. മദ്രാസ് ടാക്കീസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ മണിരത്നവും സുഭാഷ്കരൻ അല്ലിരാജയും ചേർന്നു തന്നെയായിരിക്കും ‘പൊന്നിയിൻ സെൽവൻ : 2’-വും നിർമ്മിക്കുക.
Comments are closed.