പല്ലിൽ അടിഞ്ഞു കൂടിയ പ്ലാക്ക് നീക്കം ചെയ്യാം എളുപ്പത്തിൽ വീട്ടിൽ തന്നെ.. ഈ വൃത്തികേട്‌ ഇനി വേണ്ട.!!

“ഈ വൃത്തികേട്‌ ഇനി വേണ്ട, പല്ലിൽ അടിഞ്ഞുകൂടിയ പ്ലാക്ക്‌ നീക്കം ചെയ്യാൻ വീട്ടിൽ ലളിതമായ വഴിയുണ്ട്‌” സൗന്ദര്യ സംരക്ഷണത്തിൽ ഏറ്റവും പ്രധാനി തന്നെയാണ് പല്ലുകളും. ആകർഷകമായ ചിരിക്ക് സുന്ദരമായ പല്ലുകൾ കൂടിയേ തീരൂ.. നമ്മുടെ പല്ലുകളുടെ സൗന്ദര്യത്തെ ഇല്ലാതാക്കുന്ന വില്ലനാണ് പല്ലിൽ ഉണ്ടാകുന്ന പല തരത്തിലുള്ള അണുബാധകൾ. പല്ലിന്റെ ഭംഗി മുഴുവൻ ഇല്ലാതാക്കുന്ന വില്ലനാണ് പ്ലക്ക്.

ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും ബാക്റ്റീരിയകളും കൂടി ചേർന്ന് പല്ലിൽ ഉണ്ടാകുന്ന ഒരു നേർത്ത അവരണമാണ് ഇത്. ഇത് നീക്കം ചെയ്യാതിരിക്കുന്നത്‌ മോണയോട് ചേർന്നുള്ള ഭാഗത്ത് പറ്റിപ്പിടിക്കുന്ന ടാർട്ടർ അഥവാ കാൽക്കുലസ് ആയിത്തീരും. പ്രയാബേദമില്ലാതെ എല്ലാവര്ക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണിത്. ശരിയായ രീതിയിൽ ബ്രഷ് ചെയ്യുന്നത് ഒരു പരിധി വരെ ഇത് തടയാൻ സഹായിക്കും.

കുട്ടികളെയും ശരിയായ രീതിയിൽ ബ്രഷ് ചെയ്യുവാൻ പഠിപ്പിക്കുക. പാൽപ്പല്ലുകൾ വരുന്ന കാലം മുതൽക്കു തന്നെ ദന്തസംരക്ഷണം അത്യാവശ്യമാണ്. ശ്രദ്ധിച്ചില്ല എങ്കിൽ പ്ലാക്ക് വരാൻ സാധ്യതയുണ്ട്. പല്ലു തേക്കുന്നതിനായി ബേക്കിംഗ് സോഡയും ഉപ്പും ചേർത്ത മിശ്രിതം ഉപയോഗിക്കുന്നത് പല്ലിലെ പ്ലാക്കിനെ നീക്കം ചെയ്യുവാൻ ഒരു പരിധി വരെ സഹായിക്കും. വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരുഗ്രൻ മാർഗമാണിത്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി AYUR DAILY എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.