ഫാക്ടറിയിൽ ഈ അച്ചാറുകൾ നിർമ്മിക്കുന്നത് എങ്ങനെയാണെന്ന് നിങ്ങൾക്കറിയുമോ.. വീഡിയോ കാണാം.!! Pickle Making in Factory Malayalam

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷ്ണ വസ്തുക്കളിൽ ഒന്നാണ് അച്ചാർ. ഇന്ന് എല്ലാ മാർക്കറ്റിലും പലതരത്തിലുള്ള അച്ചാറുകൾ ലഭ്യമാണ് മാങ്ങ, നാരങ്ങ, കുക്കുമ്പർ, വെളുതുള്ളി, ഇറച്ചിയും, മീനുവരെ അച്ചാറുകളായി ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. പല തരത്തിലുള്ള അച്ചാറുകൾ വാങ്ങുമ്പോൾ നമ്മൾ ചിന്തിക്കാറുണ്ട് എങ്ങനെയാണിവ നിർമിക്കുന്നതെന്ന്. രണ്ട് വ്യത്യസ്ത അച്ചാറുകൾ ഫാക്റ്ററികളിൽ അച്ചാർ

നിർമിക്കുന്നതെങ്ങയെന്ന് ആണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ആദ്യം തന്നെ മാങ്ങ അച്ചാർ ഉണ്ടാകുന്നതെങ്ങനെയെന്ന് നോക്കാം. അച്ചാറിടുന്നതിനായി മാങ്ങകൾ തോട്ടത്തിൽ നിന്നും തറയിൽ വീണ് കേടാവാത്ത വിധം പറിചെടുക്കുന്നു. ഈ മാങ്ങ ഫാക്റ്ററിയിൽ പ്രോസസ് ചെയ്യാൻ എത്തിക്കുന്നതോടെയാണ് അച്ചാറിടാനുള്ള ആദ്യ ഘട്ടം ആരംഭിക്കുന്നത്. ഫാക്റ്ററിയിൽ എത്തുന്ന പച്ചമാങ്ങകൾ

ആദ്യം തന്നെ ശുദ്ധ ജലത്തിൽ നന്നായി കഴുകിയെടുക്കും അതിനു ശേഷം ഉപ്പ് വെള്ളത്തിലും നന്നായി കഴുകിയെടുക്കും. ഇതിങ്ങനെ ചെയ്യുന്നത് മാങ്ങയുടെ പുറംഭാഗത്തുള്ള അണുക്കൾ നശിക്കാൻ വേണ്ടിയാണ്. വീണ്ടും ശുദ്ധ ജലത്തിൽ കഴുകിയെടുത്ത് ഈർപ്പ രഹിതമാക്കി അടുത്ത ഘടത്തിലേക്ക് അയക്കും. ഉണക്കിയെടുത്ത മാങ്ങകൾ അച്ചാറിടുന്നതിനായിട്ടുള്ള വലുപ്പത്തിലും ആകൃതിയിലും സ്ലൈസിങ് മെഷീൻ ഉപയോഗിച്ച് മുറിചെടുക്കുന്ന പ്രക്രിയയാണ്.

മുറിചെടുത്ത മാങ്ങ കഷ്ണങ്ങൾ ഉപ്പ് വെള്ളം നിറച്ച ടാങ്കിലേക്ക് നാൽപത്തിയെട്ടു മണിക്കൂറോളം ഇട്ടു വെക്കും നാൽപ്പത്തിയെട്ട് മണിക്കൂറോളം ഉപ്പ് വെള്ളത്തിൽ കിടന്ന മാങ്ങ കഷ്ണങ്ങൾ ആവിശ്യത്തിലേറെ ഉപ്പ് വലിച്ചെടുക്കും അതുകൊണ്ടു തന്നെ ടാങ്കിൽ നിന്ന് പുറത്തെടുത്ത മാങ്ങ കഷ്ണങ്ങൾ ഡിസാർട്ടിഫിക്കേഷൻ പ്രക്രിയക്ക് വിധേയമാക്കും പല തവണ ശുദ്ധജലത്തിൽ കഴുകിയാണ് ഈ പ്രക്രിയ സാധ്യമാക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.. Video Credit : Factory TV

Comments are closed.