
പെസഹ അപ്പവും പാലും ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ.!! Pesaha Appam and Paal Recipe Malayalam
Pesaha Appam and Paal Recipe Malayalam : ക്രിസ്ത്യൻ വിശ്വാസികൾ പെസഹാ വ്യാഴം ദിനത്തിൽ തയ്യാറാക്കുന്ന ഒരു വിഭവമാണല്ലോ പെസഹാ അപ്പവും പാലും. ട്രഡീഷണൽ വിഭവമായ ഇത് ഒരു വിശ്വാസം കൂടിയാണ്. എളുപ്പത്തിൽ പെസഹാ അപ്പവും പാലും എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നതിനെക്കുറിച്ചാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. ഈ വിഭവം തയ്യാറാക്കുന്നതിനായി ആവശ്യമായത് ഒരു ഗ്ലാസ് പച്ചരി കാൽ ഗ്ലാസ് ഉഴുന്നും ആണ്. ഉഴുന്ന് റോസ്റ്റ് ചെയ്ത ശേഷം
ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിരാൻ വെക്കുക. അരപ്പിനാവശ്യമായത് ഒരു വലിയ തേങ്ങയുടെ പകുതിയും വെളുത്തുള്ളിയും ചുവന്നുള്ളിയും ചെറിയ ജീരകവും കൂടി ചേർത്ത് അരച്ചെടുക്കുക. തേങ്ങാ പേസ്റ്റ് പോലെ അരക്കെണ്ട ആവശ്യത്തില്ല. അതിനുശേഷം പച്ചരി നല്ല പേസ്റ്റ് രൂപത്തിൽ അറത്തെടുക്കുക. ഇതിലേക്ക് തേങ്ങയും ജീരകവും ചേർത്ത് മിക്സ് മാവിനൊപ്പം കറക്കിയെടുക്കുക. കുറചു തിക് ആയ മാവാണ് നല്ലത്.

ഈ മാവ് രണ്ടു മണിക്കൂർ റെസ്റ്റ് ചെയ്യുവാൻ വെക്കുക. രണ്ടു മണിക്കൂറിനു കൂടുതൽ വെക്കരുത് മാവ് നല്ലതുപോലെ പുളിച്ചു പോകും. അതുപോലെ തന്നെ മാവ് അധികം ലൂസ് ആവാതിരിക്കുവാനും ശ്രദ്ധിക്കുക. ഇനി അപ്പത്തിന്റെ ഒപ്പം ഉള്ള പാൽ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനായി രണ്ടു ടേബിൾസ്പൂൺ വറുത്ത് അരിപ്പൊടി ചേർക്കുക. ഇതിലേക്ക് രണ്ടു കപ്പ് പാൽ ചേർക്കാം. പശുവിൻ പാലോ തേങ്ങാ പാലോ ഉപയോഗിക്കാം.
പശുവിൻ പാൽ ആയതുകൊണ്ട് അര ഗ്ലാസ് വെള്ളം കൂടി ചേർക്കാവുന്നതാണ്. ഇതിലേക്ക് മധുരത്തിനാവശ്യമായ ശർക്കര ചേർക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ വീതം ഏലക്കായ, ചുക്ക്, ചെറിയ ജീരകം തുടങ്ങിയവ പൊടിച്ചു ചേർക്കുക. നല്ലതുപോലെ തിളച്ചാൽ തീ ഓഫ് ചെയ്യാവുന്നതാണ്. പാൽ ഇങനെ തയ്യാറാക്കാം. പെസഹാ അപ്പവും പാലും തയ്യാറാക്കുന്നത് എങ്ങനെ എന്നറിയുവാൻ വീഡിയോ കാണൂ.. Video Credit : Mia kitchen
Comments are closed.