മനം മയക്കും 4 ബി എച് കെ വീട്.!! വിശാലമായ സ്ഥലവും ഇന്റീരിയർ ഉപയോഗിച്ച് നിർമ്മിച്ച മനോഹരമായ വീട്.!! Perfect Home With Mind Blowing Interior And Exterior

വളരെ വിശാലമായ സ്ഥലവും മനോഹരമായ ഇന്റീരിയർ ഡിസൈനും ഉണ്ടെങ്കിൽ ഏതൊരു വീടും സുന്ദരമാക്കാം . ഈ വീട് ആരുടെയും മനം മയക്കുന്നതാണ്. രണ്ടു നിലകളിലായി നാലു ബെഡ്റൂം, ഹാൾ,കിച്ചൺ, എന്നിവയയടങ്ങുന്നതാണ് വീടിന്റെ മെയിൻ പ്ലാൻ. താഴെയുള്ള മാസ്റ്റർ ബെഡ്റൂം വളരെ വലുതാണ് ഇത് അറ്റാച്ച്ഡ് ബാത്റൂം വരുന്നു. പിന്നീടുള്ളത് ഒരു സെക്കൻഡ് ബെഡ്റൂം ആണ്. ബെഡ്റൂമുകളിൽ എല്ലാം സീലിംഗ് വർക്കുകളും മനോഹരമായ കബോർഡുകളും ഡ്രസ്സിംഗ് യൂണിറ്റുകളും കൊടുത്തിരിക്കുന്നു. വീടിന്റെ മുറ്റം ചെയ്തിരിക്കുന്നത് ബാംഗ്ലൂർ സ്റ്റോൺ കൊണ്ടും ആർട്ടിഫിഷ്യൽ ഗ്രാസ് കൊണ്ടുമാണ്.

ഇത് വീടിന്റെ എക്സ്റ്റേണൽ ലുക്ക് വർദ്ധിപ്പിക്കുന്നു. വിശാലമായ ഒരു കാർപോർച്ച് ഉണ്ട്. വീടിനകത്തേക്ക് കയറുമ്പോൾ ആദ്യം ഉള്ളത് ഒരു ഗസ്റ്റ് ലിവിങ് ഏരിയയാണ് ഇവിടെയും സീലിംഗ് വർക്കുകൾ ചെയ്തിരിക്കുന്നു.എൽഇഡി ലൈറ്റുകൾ നിറയെ കൊടുത്തിരിക്കുന്നു. ഗസ്റ്റ് ലിവിങ് ഏരിയയിൽ മനോഹരമായ ഒരു സോഫയും സെറ്റിയും അറേഞ്ച് ചെയ്തിട്ടുണ്ട് അവിടെ നിന്നും നേരെ ഡൈനിങ് ഹാളിലേക്കാണ് കടക്കുന്നത് ഇതിനിടയിലായി ഒരു പാർട്ടീഷൻ കൊടുത്തിരിക്കുന്നു. ഡൈനിങ് ഹാൾ വളരെ വിശാലമായതാണ്.ഇതിന്റെ ഒരു കോർണറിലായി വാഷ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നു..

വാഷ് ഏരിയയുടെ അടുത്തായി ഒരു പാനലും അതിൽ മിറർവർക്കും ചെയ്തിരിക്കുന്നു. ഡൈനിങ് ഹാളിൽ നിന്നും പ്രയർ റൂമിലേക്ക് കടക്കാനുള്ള മാർഗമാണ്. പ്രയർ റൂമിൽ സോഫ അറേഞ്ച് ചെയ്തിരിക്കുന്നു.ഇവിടെ തന്നെയാണ് ടിവി യൂണിറ്റ് പ്രൊവൈഡ് ചെയ്തിരിക്കുന്നത്. ഇവിടെ ചുമരിലായി ഒരു പാനൽ വർക്കും അതിൽ ഹാങ്ങിങ് ലൈറ്റും കൊടുത്തിരിക്കുന്നു. ഇത് ഈ റൂമിന്റെ ഭംഗി ഇരട്ടിയാക്കുന്നു. വീടിനുള്ളത് രണ്ട് കിച്ചൺ ആണ് ഒന്നാമത്തത് മെയിൻ കിച്ചനും രണ്ടാമത്തേത് വർക്കിംഗ് കിച്ചണുകളും അത്യാധുനിക രീതിയിലുള്ള സൗകര്യങ്ങളോടുകൂടിയാണ് കിച്ചൻ നിർമ്മിച്ചിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ തന്നെ ഒരു കോമൺ ബാത്റൂം പ്രൊവൈഡ് ചെയ്തിട്ടുണ്ട്.

മുകളിലേക്ക് നോക്കുമ്പോൾ തന്നെ ഹാങ്ങിങ് ലൈറ്റിന്റെ മനോഹാരിത ആരുടെയും മനം മയക്കുന്നതാണ് വീടിന്റെ സ്റ്റെപ്പ് ചെയ്തിരിക്കുന്നത് വുഡും ഗ്ലാസും കൊണ്ടാണ്. സ്റ്റെയർകയറി മുകളിൽ എത്തുമ്പോൾ മനോഹരമായ മറ്റൊരു ഗസ്റ്റ് ലീവിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നു. ഗ്രൗണ്ട് ഫ്ലോറിൽ നിന്നും വ്യത്യസ്തമായാണ് ഏരിയയിലെ റൂഫിംഗ് ചെയ്തിരിക്കുന്നത് മുകളിലെ നിലയിൽ രണ്ട് ബെഡ്റൂമുകളാണ് ഇവിടെയും അറ്റാച്ച്ഡ് ബാത്റൂം സൗകര്യം ഒരുക്കിയിരിക്കുന്നു. വീടിന്റെ ബാൽക്കണി വളരെ വലുതാണ് ഇവിടെ നിന്നും നോക്കുമ്പോൾ വളരെ നല്ലൊരു കാഴ്ചയാണ് ലഭിക്കുന്നത്.video credit:Reji Ramanchira

Comments are closed.