അതിരുകളില്ലാത്ത സൗഹൃദം 😍😍 5000 മൈൽ നീന്തി ജിൻജിൻ അവിടെയെത്തുന്നതിനു പുറകിൽ ഈ സൗഹൃദമാണ് 😨😨 കേട്ടാൽ വിശ്വസിക്കുമോ? [വീഡിയോ]

ചില സംഭവങ്ങൾ ചിലപ്പോൾ നമുക്ക് വിശ്വസിക്കാൻ തോന്നുകയേയില്ല. എന്നാൽ അതിനെകുറിച്ച് കൂടുതൽ അറിയുമ്പോൾ നമുക്ക് സത്യം അവഗണിക്കാനും പറ്റില്ല. അമേരിക്കൻ മഗല്ലനിക് പെൻഗ്വിൻ തന്റെ ജീവൻ രക്ഷിച്ച ഒരു മനുഷ്യനുമായി വീണ്ടും കണ്ടുമുട്ടാനും സ്നേഹം പ്രകടിപ്പിക്കാനുമായി എല്ലാ വർഷവും ബ്രസീലിലെ ഒരു ബീച്ചിലേക്ക് 5,000 മൈൽ നീന്തിയെത്തുന്നു. കേട്ടാൽ വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ടുണ്ടല്ലേ!!


എന്നാൽ സംഭവം സത്യമാണ് കേട്ടോ. ബ്രസീലിലെ റിയോ ഡി ജനീറോയ്ക്ക് പുറത്തുള്ള ഒരു ദ്വീപ് ഗ്രാമത്തിൽ താമസിക്കുന്ന 71 കാരനായ ഇഷ്ടികപ്പണിക്കാരനും പാർട്ട് ടൈം മത്സ്യത്തൊഴിലാളിയുമായ ജോവോ പെരേര ഡിസൗസ 2011 ൽ തന്റെ പ്രാദേശിക ബീച്ചിൽ പാറകൾക്കിടയിൽ പെട്ടുകിടക്കുന്ന ചെറിയ മഗല്ലനിക് പെൻഗ്വിനെ കണ്ടു. പെൻഗ്വിൻ എണ്ണയിൽ പൊതിഞ്ഞുകിടക്കുകയായിരുന്നു,പൂർണ്ണമായും മരണത്തോട് മല്ലിട്ടുകിടക്കുന്ന ഒരവസ്ഥ. ജോവോ പെൻഗ്വിനിനെ രക്ഷിച്ചു,

അതിന് ജിന്ജിൻ എന്ന് പേരിട്ടു, അതിന്റെ തൂവലിൽ നിന്ന് എണ്ണ വൃത്തിയാക്കി, അതിനെ പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തിക്കുന്നതിന് വേണ്ടി ദിവസേന മത്സ്യം നൽകി. ഒരാഴ്‌ച കഴിഞ്ഞ് ജോവോ പെൻഗ്വിനെ തിരികെ വിടാൻ ശ്രമിച്ചു. എന്നിരുന്നാലും, തന്റെ രക്ഷകനുമായി ജിന്ജിൻ ഇതിനകം ഒരു സൗഹൃദം സ്ഥാപിച്ചിരുന്നു. ജിന്ജിൻ തിരികെ പോകാൻ വിസമ്മതിച്ചു. പിന്നെയും കുറെ നാൾ അവിടെത്തന്നെ.

പിന്നീട് തിരിച്ചുപോയിക്കഴിഞ്ഞും തന്റെ രക്ഷകനേത്തേടി ജിന്ജിൻ വന്നുകൊണ്ടേയിരുന്നു. തനിക്ക് തന്റെ സ്വന്തം കുഞ്ഞാണ് ജിന്ജിൻ എന്ന് ജോവോ പറഞ്ഞിരുന്നു. തിരിച്ചു ജിന്ജിൻ തന്നെ അങ്ങനെതന്നെ സ്നേഹിക്കുന്നതായാണ് അദ്ദേഹം കരുതുന്നതും. തന്റെ മടിയിൽ കിടന്നുറങ്ങുമ്പോഴും താൻ കുളിപ്പിക്കുമ്പോഴുമെല്ലാം തനിക്ക് തന്റെ സ്വന്തം കുഞ്ഞ് തന്നെയായിരുന്നു അത്. അതിരില്ലാത്ത സൗഹൃദത്തിന്റെ കഥയാണ്, കയ്യൊപ്പാണ് ജിന്ജിൻ പറയുന്നത്.

Comments are closed.