“ഇനി എനിക്ക് പുതിയ റോൾ….” കുടുംബ ജീവിതത്തിലെ പുതിയ വേഷത്തെ കുറിച്ച് മനസ് തുറന്ന് പേളി.!! ആശംസകൾ നേർന്ന് ആരാധകർ.. Pearly sister now a mother

ആരാധകർ ഏറെയുള്ള താരമാണ് നടിയും അവതാരകയുമായ പേളി മാണി. തന്റെ സ്വതസിദ്ധമായ സംസാരശൈലിയിലൂടെയും തിളങ്ങുന്ന വ്യക്തിത്വത്താലും ഒട്ടേറെ ആരാധകരെ സ്വന്തമാക്കുകയായിരുന്നു താരം. പേളി മാണിയെ പോലെ തന്നെ താരത്തിന്റെ കുടുംബത്തെയും പ്രേക്ഷകർക്ക് ഏറെയിഷ്ടമാണ്. ബിഗ്ഗ്‌ബോസ് മലയാളം ഷോയിൽ വെച്ചുണ്ടായ പ്രണയമാണ് ശ്രീനിഷുമായുള്ള വിവാഹത്തിലേക്ക് പേളിയെ നയിച്ചത്.

മലയാളികൾ ഇന്നും ഏറെ ആഘോഷിക്കുന്ന ഒരു സെലിബ്രേറ്റി ഫാമിലിയാണ് പേളിഷിന്റേത്. പേളിയെപ്പോലെ തന്നെ മകൾ നിലയ്ക്കും സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബത്തിലെ മറ്റൊരു പുതിയ വിശേഷം കൂടി ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് പേളി. താരം ഒരു വെല്യമ്മ ആയിരിക്കുന്നു എന്നതാണ് പുതിയ വാർത്ത. സഹോദരി റെയ്ച്ചൽ മാണിക്കും ഭർത്താവിനും ഒരു കുഞ്ഞ് പിറന്ന വിവരം ഏവരെയും അറിയിക്കുകയായിരുന്നു താരം. “എന്റെ സഹോദരി

ഒരു അമ്മയായിരിക്കുന്നു. അവളുടെ ജീവിതത്തിലെ മറ്റൊരു പുതിയ ഘട്ടം ഇവിടെ തുടങ്ങുകയാണ്. നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണെന്നിരിക്കെ റൂബെൻ ഇനി മുതൽ നല്ലൊരു അച്ഛൻ കൂടിയായിരിക്കും. എല്ലാവരുടെയും അനുഗ്രഹം റെയ്ചലിനും കുടുംബത്തിനും ഉണ്ടാകണം. “സഹോദരിയുടെയും ഭർത്താവിന്റെയും ചിത്രം പങ്കുവെച്ചുകൊണ്ടാണ് തന്റെ സന്തോഷം പേളി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഒട്ടേറെ താരങ്ങളാണ് പോസ്റ്റിന് താഴെ ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. താരങ്ങൾക്ക് പുറമേ പേളിഷ് ആരാധകരും

ഈ സന്തോഷത്തിൽ പങ്കുചേരുന്നുണ്ട്. പൊതുവെ പേളി പങ്കിടുന്ന എല്ലാ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്ന് തന്നെ ഹിറ്റാകാറുണ്ട്. ഇപ്പോഴിതാ അനിയത്തിക്ക് ജനിച്ച കുഞ്ഞിനേയും സോഷ്യൽ മീഡിയ ആരാധകർക്കിടയിൽ ഒരു താരമാക്കിയിരിക്കുകയാണ് പേളി. എന്നാൽ കുഞ്ഞിന്റെ ഫോട്ടോ ഒന്നും തന്നെ പേളി ആരാധകരെ കാണിച്ചിട്ടില്ല. സിനിമയിൽ അഭിനയിച്ചു കൊണ്ട് വീണ്ടും ക്യാമറക്ക് മുൻപിൽ തിളങ്ങിയ പേളി സ്വന്തം പേരിൽ ഒരു ചാറ്റ് ഷോയ്ക്കും യൂ ടൂബ് ചാനലിലൂടെ ഈയിടെ തുടക്കം കുറിച്ചിരുന്നു.

Comments are closed.