വീട്ടിലേക്ക് പുതിയ അഥിതി എത്തുന്നു..! കുടംബത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് പേളി മാണി…| Pearly Maaney’s New Car Malayalam
Pearly Maaney’s New Car Malayalam: പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പേളി മാണി. അവതാരക, അഭിനേത്രി, മോട്ടിവേഷന്‍ സ്പീക്കര്‍, വ്ലോഗര്‍ എന്നിങ്ങനെ പേളി കൈ വയ്ക്കാത്ത മേഖലകൾ ഇല്ലന്നു തന്നെ പറയാം. എല്ലായിടത്തും തന്റെ ബെസ്റ്റ് കൊടുക്കാന്‍ താരം ശ്രമിക്കാറുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പേളിയുടെ ജീവനും ജീവിതവും മാറിയത്. ഈ ഷോയിലൂടൊണ് ശ്രീനിഷ് പേളിയുടെ ജീവിതത്തിലേയ്ക്ക് എത്തുന്നത്. മലയാളി പ്രേക്ഷകര്‍ ലൈവായി കണ്ട് ആഘോഷമാക്കിയ പ്രണയമായിരുന്നു ഇവരുടേത്.
2018 ല്‍ ആണ് പേളിഷ് ദമ്പതികള്‍ ബിഗ് ബോസ് ഷോയില്‍ എത്തിയിരുന്നത്. ഇന്നും ഇവരുടെ പ്രണയകഥ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. ഇരുവർക്കും ഒരു മകൾ ഉണ്ട്. സോഷ്യൽ മീഡിയയിലെ മിന്നും താരമാണ് ഇവരുടെ മകൾ നില. പേർളിയുടെ ജീവിതത്തിലെ എല്ലാ മുഹൂർത്തങ്ങളും തന്റെ സോഷ്യൽ മീഡിയ വഴി താരം പങ്കുവെക്കാറുണ്ട്. അത്തരം ഒരു വിശേഷമാണ് താരം ഇപ്പോൾ പങ്കുവെച്ചത്.

ഓടി q 7 സ്വന്തമാക്കിയിരിക്കുകയാണ് താരം ഇപ്പോൾ. പുത്തൻ കാറിനൊപ്പം ശ്രീനിഷും നിലയുമൊപ്പം നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. പേര്‍ളി – ശ്രീനിഷ് ദമ്പതികള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഇവരുടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും സ്വന്തം കുടുംബത്തിലേതെന്നതുപോലെ എന്നും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. പേളിയെ പോലെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനാണ് ശ്രീനീഷും. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമായിരുന്നു ശ്രീനിഷ്.
പേളിയും കുടുംബവും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇവര്‍ക്ക് സ്വന്തമായൊരു യൂട്യൂബ് ചാനലുമുണ്ട്. പേളിയേയും ശ്രീനിയേയും പോലെ നിലയ്ക്കും സോഷ്യല്‍ മീഡിയയില്‍ കൈനിറയെ ആരാധകരുണ്ട്. അമ്മയ്ക്കൊപ്പം നിലയും വീഡിയോയികളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. കൂടാതെ സമൂഹമാധ്യമങ്ങളിലൂടെ നിലയുടെ വിശേഷം ഏറ്റെടുത്തു പ്രേക്ഷകരും രംഗത്ത് എത്താറുണ്ട്.
Comments are closed.