റോബിന്റെ വിവാഹത്തിൽ ബോളിവുഡ് ലുക്കിൽ തിളങ്ങി പേർളി മാണിയും കുടുംബവും; പേളിയെ കണ്ട് കണ്ണെടുക്കാതെ ആരാധകർ.!! Pearly Maaney Looks Like Bollywood Actress At Robin’s Marriage Malayalam

Pearly Maaney Looks Like Bollywood Actress At Robin’s Marriage Malayalam: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പേർളിമാണി. താരത്തിന്റെ പ്രണയവും,വിവാഹവുമെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ടെലിവിഷൻ താരമായ ശ്രീനിഷ് അരവിന്ദുമായി ബിഗ്ഗ് ബോസ്സ് റിയാലിറ്റി ഷോയിൽ വെച്ചുണ്ടായ താരത്തിന്റെ പ്രണയം പിന്നീട് ഇരുവരുടെയും വിവാഹത്തിലേക്ക് എത്തി. ഇരുവരും 2019 മെയ് മാസത്തിലാണ് വിവാഹിതരായത്. ഹിന്ദു ക്രിസ്ത്യൻ മത ആചാരങ്ങൾ എല്ലാം പാലിച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇവർക്ക് ഒരു മകളുമുണ്ട്. “നില” എന്നാണ് മകളുടെ പേര്.

തന്റെ കുഞ്ഞു നിലയുമായുള്ള ഓരോ നിമിഷങ്ങളും പേർളിമാണി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഗർഭകാലം മുതലേ പേർളി മാണി വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ കുഞ്ഞു നിലയുമൊത്ത് റോബിന്റെ വിവാഹത്തിന്റെ ബോളിവുഡ് സംഗീത് നൈറ്റിൽ തിളങ്ങാനുള്ള തയാറെടുപ്പിന്റെ വീഡിയോ താരം പങ്കുവെച്ചിരിക്കുകയാണ്. കോഴിക്കോട് വെച്ച് പരിചയപ്പെട്ട നിസാൻ എന്ന മേക്കപ്പ് ആർട്ടിസ്റ്റ് ആണ് പേർളി മാണിയുടെ മേക്കപ്പ് ചെയ്തത്.

പേർളിക്ക് മേക്കപ്പിന്റെ ആവശ്യമില്ലെന്നും നേരിട്ട് ചെന്നാൽ തന്നെ ബോളിവുഡ് ലുക്ക്‌ ആണെന്നും നിസാൻ പറയുന്നു. മകളെ ഉറക്കി കിടത്തിയാണ് രണ്ടുമണിക്കൂർ നീണ്ട മേക്കപ്പ് ചെയ്യാൻ പേർളി എത്തിയത്. അതിനിടയിൽ ശ്രീനിക്ക് മേക്കപ്പ് വേണ്ടേ? എന്നും താരം ചോദിക്കുന്നുണ്ട്. ചുവപ്പിൽ വെള്ള കല്ല് പതിപ്പിച്ച മനോഹരമായ ലഹങ്കയിൽ അതീവ സുന്ദരിയായിട്ടാണ് പേർളി മാണി എത്തിയത്. മകൾക്കും ശ്രീനീഷിനും മഞ്ഞയും നീലയും ചേർന്ന ഡ്രസ്സ്‌ ആണ് ഡിസൈൻ ചെയ്തത്. പേർളി മാണിയുടെ സഹോദരി റൈച്ചലിന്റെ

ഭർത്താവ് റൂബന്റെ സഹോദരൻ റോബിന്റെ വിവാഹ ചടങ്ങിന് വേണ്ടിയായിരുന്നു ബോളിവുഡ് ലുക്കിൽ ഇരുവരും എത്തിയത്. തന്റെ ജീവിതത്തിലെ ആദ്യത്തെ കുഞ്ഞ് ശ്രീനിഷ് ആണെന്ന് പറഞ്ഞുകൊണ്ട് പേളി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഒരുപാട് ആരാധകരാണ് ചിത്രത്തിന് ചുവടെ കമന്റ്‌ ചെയ്തത്. ഇവരെ എത്രമാത്രം ആളുകൾ ഇഷ്ടപെടുന്നുണ്ടെന്ന് വീഡിയോയ്ക്ക് താഴെ ആരാധകർ നൽകുന്ന കമ്മന്റുകളിൽ നിന്ന് മനസിലാക്കാൻ കഴിയും.

Comments are closed.