പുതിയ വീട്ടിലേക്ക് താമസംമാറി പേളിയും ശ്രീനിഷും.. പുതിയ വീട്ടിലേക്ക് മാറിയ ശേഷം നിലക്കൊപ്പം ആദ്യ വീഡിയോയുമായി പേളി.!!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് പേളിയും ശ്രീനിഷും. കത്തിരിപ്പുകൾക്കൊടുവിൽ മാർച്ച് 20 നാണു പേളിക്കും ശ്രീനിഷിനും ഒരു പെൺകുഞ്ഞു ജനിക്കുന്നത്. സോഷ്യൽ മീഡിയയിൽ സ്ഥിരമായി തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കുന്ന പേളിയും ശ്രീനിഷും കുഞ്ഞിന്റെ ജനനവീഡിയോയും അതുപോലെ തന്നെ മകളുടെ പേരിടൽ ചടങ്ങുകളുടെ വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത് പേളിയുടെ പുതിയ വിശേഷങ്ങൾ ആണ്. പുതിയ വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ് ഇപ്പോൾ പേളിയും ശ്രീനിഷും മകൾ നിലയും. പുതിയ വീട്, പുതിയ തുടക്കം എന്ന കാപ്ഷനോട് കൂടി പേളിയും നിലമോളും കൂടി നിൽക്കുന്ന ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ശ്രീനിഷ് തങ്ങളുടെ ഈ വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.


മകളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയ ആരാധകരുമായി പങ്കുവെക്കുന്ന താരങ്ങളാണ് പേളിയും ശ്രീനിഷും. ഇവരെ പോൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ഈ കുഞ്ഞു താരം. നിലമോളുടെ വിശേഷങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. സോഷ്യൽ മീഡിയയിലെ മിന്നും താരമായി മാറിയിരിക്കുകയാണ് നില മോൾ.

കുഞ്ഞിന്റെ പുതിയ വിശേഷങ്ങൾക്കായി ഏറെ ആകാംഷയോടെ ആണ് ആരാധകർ കാത്തിരിക്കുന്നത്. ബിഗ് ബോസ് സീസൺ 1 ലൂടെ പ്രണയത്തിലായി പിന്നീട് പുറത്തെത്തിയശേഷം വിവാഹിതരായ താരങ്ങളാണ് പേളിയും ശ്രീനിഷും. 2018 ജനുവരിയിൽ ഇവർ തമ്മിലുള്ള വിവാഹ നിശ്ചയവും അതെ വര്ഷം തന്നെ മെയ് 5 നു ക്രിസ്ത്യൻ ആചാരപ്രകാരവും മേയ് 8 നു ഹിന്ദു ആചാരപ്രകാരവും വിവാഹം നടത്തുകയായിരുന്നു.

Comments are closed.