ഞങ്ങളുടെ ആദ്യ ഹോം ടൂർ 😍😍 നിങ്ങൾക്കും ഒപ്പം കൂടാം, പേളിയുടെ ഏറ്റവും പുതിയ വൈറൽ വീഡിയോ 🔥🔥

വളരെ ചുരുങ്ങിയ സമയം കൊണ്ട് ധാരാളം ആരാധകരെ നേടിയെടുത്ത താരമാണ് പേളിമാണിയും ശ്രീനിഷും. ബിഗ്ബോസ് റിയാലിറ്റി ഷോയിൽ വന്നതിൽപ്പിന്നെ പേർളി പ്രേക്ഷകരുടെ ഇടയിൽ എന്നും നിറഞ്ഞു നിൽക്കാറുണ്ട്.​ഗോവിന്ദ് പത്മസൂര്യയ്ക്ക് ഒപ്പം അവതാരികയായി എത്തിയ ഡി ഫോർ ഡാൻസ് വേദിയിലും താരത്തിന് ആരാധകർ ഏറെയയാിരുന്നു.

അതിന് ശേഷമാണ് താരം ബി​ഗ് ബോസിലേക്ക് കടന്നു വരുന്നതും ശ്രീനിഷിനെ പരിചയപ്പെടുന്നതും. പിന്നീട് നടന്ന ഇരുവരുടെയും പ്രണയവും വിവാഹവും ഒക്കെ മലയാളികൾ വളരെ വലിയ ആഘോഷമാക്കിയ വാർത്തയാണ്. പേളിയുടെ പേർളി മാണി എന്ന യൂ ട്യൂബ് ചാനലിന് 1.67 മില്യൺ സബ്സ്ക്രൈബ് ആണ് ഉള്ളത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്. പങ്കുവയ്ക്കുന്ന വീഡിയോകൾ നിമിഷനേരം കൊണ്ട് വൈറലായി മാറാറുമുണ്ട്.


പേളി മാണിയുടെ ഡെലിവറി വീഡിയോ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ ആളുകൾ ഏറ്റെടുത്തിരുന്നു. ഇതുവരുടെയും മകൾ നിലയ്ക്കും ഇപ്പോൾ വളരെയധികം ഫാൻസ് ആണ് മലയാളക്കരയിൽ ഉള്ളത്.എന്നാൽ ഇപ്പോൾ തന്റെ ഈ യൂട്യൂബ് ചാനലിൽ പേളി പങ്കുവെച്ച വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.പേളിയും ശ്രീനിഷും നിലയ്ക്ക് ഒപ്പം ചേർന്ന് നടത്തിയ ഫോം ടൂറിന്റെ വീഡിയോയാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്.

തങ്ങളുടെ ആദ്യ ഹോംടൂറാണ് ഇതെന്ന് തുടക്കത്തിൽ തന്നെ അവർ പറയുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോയും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. പേർളിയുടെ പതിവ് കളിയും തമാശയും ഒക്കെ ഏറ്റവും പുതിയ വീഡിയോയിലും കാണാം. വീട്ടിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സ്ഥലം കാണിക്കുന്നതോടൊപ്പം ഒരുപാട് പേരുടെ അഭ്യർത്ഥന പ്രകാരമാണ് തങ്ങൾ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത് എന്ന് പേളി എടുത്തുപറയുന്നുണ്ട്. എന്തുതന്നെയായാലും തങ്ങളുടെ ആഗ്രഹം സാധിച്ചു തന്നതിൽ പ്രിയതാരത്തിന് നന്ദി പറയുകയാണ് ആരാധകർ.

Comments are closed.