മകളെ ആരാധകർക്കായി പരിചയപ്പെടുത്തി പേളിയും ശ്രീനിഷും.!!മകൾക്ക് മതമില്ലാത്ത പേര്; നൂലുകെട്ട് ചടങ്ങിന്റെ ചിത്രങ്ങൾ വൈറൽ.!! Pearle Maaney’s 2nd baby’s Noolukettu

Pearle Maaney’s 2nd baby’s Noolukettu : മലയാളി പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങളാണ് ശ്രീനിഷും പേളി മാണിയും. മലയാള ടെലിവിഷൻ ബിഗ് റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെയാണ് ഇരുവരും പരസ്പരം പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹിതരാകുന്നതും. ഇരുവരുടെയും പ്രണയം സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും വലിയ തരംഗം സൃഷ്ടിച്ചിരുന്നു. എന്നാൽ ഇവരുടെ വിവാഹ ജീവിതമാണ്

ഏവരെയും അമ്പരപ്പിച്ചത്. ഇവരുടെ സന്തോഷകരമായ ദാമ്പത്യം കണ്ട് സന്തോഷിക്കാത്ത മലയാളികൾ ഇല്ല എന്ന് വേണം പറയാൻ. മോട്ടിവേഷൻ രംഗത്തും, അവതാരക രംഗത്തും സജീവ സാന്നിധ്യമായിരുന്നു പേളി മാണി. എന്നാൽ ഇപ്പോൾ തന്റെ മക്കളായ നിലയ്ക്കും നിതാരിക്കും വേണ്ടി ആണ് പേളി സമയം കണ്ടെത്തുന്നത്. പേളിയുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി ആരാധകർ അറിയാറുണ്ട്. മൂത്തമകൾ നിലയും പേളിയെ പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവൾ ആണ്.

ഇപ്പോൾ ഇതാ പേളി രണ്ടാമതും ഒരു പെൺകുഞ്ഞിന്റെ അമ്മ ആയിരിക്കുന്നു. രണ്ടാമത്തെ മകൾ നിതാരയുടെ നൂലുകെട്ട് ചടങ്ങിന്റെ വിശേഷങ്ങളാണ് ഇപ്പോൾ പേളിയും ശ്രീനിഷും തങ്ങളുടെ ഔദ്യോഗിക പേജിലൂടെ പങ്കുവയ്ക്കുന്നത്. മകളുടെ പേരും തുറന്നുപറയുന്നത്. മകൾ ജനിച്ച് 28 ദിവസം കഴിഞ്ഞിരിക്കുന്നു എന്നും ഞങ്ങളുടെ കൈയും മനസ്സും നിറഞ്ഞിരിക്കുകയാണ് എന്നും പേളിയും ശ്രീനിഷും തന്റെ പൊന്നോമനക്കൊപ്പം ഉള്ള ചിത്രത്തിന് താഴെയായി കുറിച്ചു. തന്റെ കുഞ്ഞനുജത്തിക്കൊപ്പം മൂത്തമകൾ നിലയും ഉണ്ട്.

രണ്ടാമത്തെ കുഞ്ഞു വന്നപ്പോൾ തനിക്ക് നിലമോളോടുള്ള ശ്രദ്ധ കുറഞ്ഞു പോകാതിരിക്കാൻ താൻ ഒരുപാട് ശ്രദ്ധിക്കുന്നു എന്നും എന്നാൽ അവൾ അതെല്ലാം മനസ്സിലാക്കിയാണ് തന്നോട് പെരുമാറുന്നത് എന്നും കുറച്ചുനാൾ മുമ്പ് പേളി സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. രണ്ട് മക്കളെയും ഒരുപോലെ ചേർത്തുപിടിക്കാൻ ശ്രമിക്കുന്ന അച്ഛനെയും അമ്മയെയും ആണ് നമുക്ക് ഈ ഇവരിലൂടെ കാണുന്നത്. ഇപ്പോഴാണ് മകൾ നിതാരയെ സോഷ്യൽ മീഡിയയ്ക്ക് മുന്നിലേക്ക് പേളിയും ശ്രീനിഷും വളരെ വ്യക്തമായി കൊണ്ടുവരുന്നത്. കുഞ്ഞു ജനിച്ച ഉടൻ തന്നെ പേളിയോടൊപ്പം ഉള്ള ഒരു ചിത്രം ആരാധകർക്കായി ശ്രീനീഷ് പങ്കുവെച്ചിരുന്നു. കുഞ്ഞ് വാവയുടെ വിശേഷം അറിയാൻ ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. നില മോളെ പോലെ തന്നെ ഞങ്ങൾ നിതാര മോളെയും സ്നേഹിക്കും എന്നാണ് ആരാധകരും പേളിയോട് പറയുന്നത്.

Comments are closed.