ആക്ഷനും കട്ടുമില്ലാതെ ഇന്ന് ഞാൻ റിയലായി കരയുന്ന ദിവസം.!! ജീവിതത്തിലെ ഏറ്റവും വൈകാരികമായ മുഹൂർത്തം പങ്കുവെച്ച് പേളി മാണി.!! Pearle Maaney Bangalore Days

അവതാരിക, മോഡൽ, അഭിനയത്രി എന്നീ നിരകളിൽ എല്ലാം പ്രശസ്തമായ താരമാണ് പേർളി മാണി. ബിഗ്‌ബോസ്സിൽ മത്സരാർത്ഥി ആയി എത്തിയപ്പോഴാണ് ആളുകൾ കൂടുതൽ താരത്തെ അടുത്തറിയുന്നത്. എന്നാൽ അതിനു മുൻപേ തന്നെ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡിഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ അവതാരികയായി എത്തി ആളുകളുടെ മനം താരം കവർന്നിരുന്നു. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി എപ്പോഴും ചിരിച്ചുകൊണ്ട് തമാശ പറഞ്ഞ പ്രകൃതമാണ് താരത്തിന്റെ.

അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് ആളുകൾക്കിടയിലേക്ക് ഇറങ്ങി ചെല്ലാൻ പേളിക്ക് അവസരം ലഭിച്ചു. താരത്തിനെ ചുറ്റിപ്പറ്റിയുള്ള ഓരോ വാർത്തയ്ക്കും മികച്ച പ്രതികരണവും ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കാറുണ്ട്. ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയ അഭിനേതാവ് ശ്രീനിഷുമായി പേർളി പ്രണയത്തിലാവുകയും പിന്നീട് ഇരുവരും വിവാഹം കഴിക്കുകയും ആയിരുന്നു. ഇതിൻറെ വാർത്തകളും ചിത്രങ്ങളും ഒക്കെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിന്ന കാര്യമാണ്.

അതിന് ശേഷം ഇരുവർക്കും നിലാ എന്ന ഒരു പെൺകുട്ടി പിറന്നത് ആരാധകർ നിറഞ്ഞ കൈയ്യടിയോടെ തന്നെയാണ് സ്വീകരിച്ചത്. നിലയെ പറ്റിയുള്ള വാർത്തകൾക്കും വലിയതോതിലുള്ള അംഗീകാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നും നല്ലൊരു സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കുന്ന ഒരാളാണ് പേർളി എന്ന് ഇതിനോടകം വ്യക്തമായ കാര്യമാണ്. പേളി മാണി തൻറെ പേരിൽ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ പോലും ഇതിനോടകം തുടങ്ങി കഴിഞ്ഞു. ഇതിലൂടെയാണ് താരം തന്റെ വിശേഷങ്ങൾ ഒക്കെയും ആരാധകരുമായി പങ്കുവെക്കുന്നത്.

മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന നീന, ഡി ഫോർ ഡാൻസിൽ അവതാരകരായി എത്തിയ ആദിൽ, ജിപി എന്ന ഗോവിന്ദ് പത്മസൂര്യ തുടങ്ങിയവരൊക്കെ താരത്തിന്റെ അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോൾ ലോക്ക്ഡൗണിന് ശേഷം ആദ്യമായി ബാംഗ്ലൂർ എത്തിയതിന്റെ സന്തോഷമാണ് താരം പങ്കുവെക്കുന്നത്. വീഡിയോയിൽ ആദിലും താരത്തിനൊപ്പം ഉണ്ട്. വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത് ശ്രീനിഷ് ആണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബിരിയാണി ബാംഗ്ലൂരിൽ നിന്നും വർഷങ്ങൾക്ക് ശേഷം കഴിക്കാൻ പോകുന്നതാണ് താരം വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്.

Comments are closed.