തട്ടുകട രുചിയിൽ പഴം പൊരി ഇങ്ങനെ തയ്യാറാക്കി നോക്കൂ 😋😋 പഴംപൊരി പൊന്തിവരാനും എണ്ണ കുടിക്കാതിരിക്കാനും ഇതുപോലെ ചെയ്താൽ മതി 👌👌

കേരളത്തിലെ നാടൻ വിഭവങ്ങളിൽ പ്രധാനപ്പെട്ട ഒരു വിഭവമാണ് പഴംപൊരി. എത്രയൊക്കെ ഫാസ്റ്റ് ഫുഡും മറ്റു പല ഭക്ഷ്യവിഭവങ്ങൾ വന്നാലും പഴംപൊരിക്കുള്ള സ്ഥാനം ഒട്ടും കുറയുകയില്ല. പണ്ടെല്ലാം തട്ടുകടയിലെ ചില്ലലമാരയിലെ ഒരു പ്രധാന വിഭവം തന്നെയായിരുന്നു ഇത്. ഏത്തയ്ക്കാപ്പം, വാഴയ്ക്കാപ്പം, പഴം ബോളി എന്നിങ്ങനെ പല പേരുകളിൽ ഈ വിഭവം അറിയപ്പെടാറുണ്ട്.

  • INGREDIENTS
  • Ripe plantain (ഏത്തപ്പഴം) – 3 Nos
  • All purpose flour (മൈദ) – 1 Cup
  • Rice flour (അരിപ്പൊടി) – 1 Tablespoon
  • Sugar (പഞ്ചസാര) – 3 Tablespoon
  • Turmeric powder (മഞ്ഞള്‍പൊടി) – ¼ Teaspoon
  • Salt (ഉപ്പ്) – ¼ Teaspoon
  • Water – ¾ Cup
  • Oil (എണ്ണ) – To deep fry

പഴംപൊരി വളരെ എളുപ്പത്തിൽ തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തെല്ലാമെന്ന് മുകളിൽ പറഞ്ഞു തരുന്നുണ്ട്. പഴം നീളത്തിൽ മുറിച്ചെടുക്കുക. ഒരു ബൗൾ എടുത്ത് അതിലേക്ക് മൈദാ, അരിപ്പൊടി, മഞ്ഞൾപൊടി, ഉപ്പ് ഇവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാര കൂടി ചേർക്കണം. പഴം അരിഞ്ഞത് ഈ മിക്സിൽ മുക്കിയശേഷം ഫ്രൈ ചെയ്തെടുക്കാവുന്നതാണ്.

വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Shaan Geo എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.