പഴം നുറുക്ക് തിരുവോണ ദിവസത്തെ പ്രാതൽ; 5 മിനുട്ടിൽ രുചികരമായ വിഭവം.!! Pazham nurukk Breakfast Recipes
Pazham nurukk Breakfast Recipes : നേന്ത്രപ്പഴം ഉപയോഗിച്ച് പല വിഭവങ്ങളും നമ്മൾ മലയാളികൾ തയ്യാറാക്കാറുണ്ട്. നേന്ത്രപ്പഴം ഉപയോഗിച്ച് തയ്യാറാക്കുന്ന പായസം ഓണത്തിന്റെ പ്രധാന വിഭവങ്ങളിൽ ഒന്നാണ്. എന്നാൽ നേന്ത്രപ്പഴം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ അതേസമയം രുചികരമായ തയ്യാറാക്കാവുന്ന പഴം നുറുക്കിന്റെ റെസിപ്പി അധികമാർക്കും അറിയുന്നുണ്ടാവില്ല.
അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. നന്നായി പഴുത്ത നേന്ത്രപ്പഴം തൊലി കളഞ്ഞ് വട്ടത്തിൽ അരിഞ്ഞെടുത്ത് മാറ്റി വയ്ക്കുക. ഇതിലേക്ക് ആവശ്യമായ മറ്റു ചേരുവകൾ മധുരത്തിന് ആവശ്യമായ ശർക്കര പാനി, തേങ്ങാപ്പാൽ, ഒരു പിഞ്ച് ഏലയ്ക്കാപ്പൊടി, നെയ്യ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. നെയ്യ് നന്നായി ചൂടായി വരുമ്പോൾ വട്ടത്തിൽ
അരിഞ്ഞുവെച്ച നേന്ത്രപ്പഴങ്ങൾ അതിലേക്ക് നിരത്തി കൊടുക്കുക. നേന്ത്രപ്പഴത്തിന്റെ രണ്ടുവശവും നന്നായി മൊരിഞ്ഞ് ക്രിസ്പ്പായി വരുമ്പോൾ അതിലേക്ക് തേങ്ങാപ്പാല് ഒഴിച്ചു കൊടുക്കാവുന്നതാണ്. പഴം നുറുക്ക് തേങ്ങാപ്പാലിൽ കിടന്ന് നല്ലതുപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് ശർക്കരപ്പാനി ഒഴിച്ച് കൊടുക്കുക. ഈയൊരു സമയത്ത് തന്നെ ഒരു പിഞ്ച് ഏലക്ക പൊടിച്ചതും കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ശർക്കര പാനി പഴത്തിലേക്ക് നന്നായി വലിഞ്ഞ് വന്നു തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ഇപ്പോൾ രുചികരമായ നേന്ത്രപ്പഴ നുറുക്ക് തയ്യാറായി കഴിഞ്ഞു. കുട്ടികൾക്കും,
പ്രായമായവർക്കുമെല്ലാം ഈ ഒരു വിഭവം വളരെയധികം ഇഷ്ടപ്പെടുന്നതാണ്. നേന്ത്രപ്പഴം നേരിട്ട് കഴിക്കാൻ ഇഷ്ടപ്പെടാത്തവർക്ക് തീർച്ചയായും ഈ ഒരു റെസിപ്പി തയ്യാറാക്കി നോക്കാവുന്നതാണ്. അതുപോലെ ഓണത്തിന്റെ അന്ന് രാവിലെ പ്രഭാതഭക്ഷണം ഉണ്ടാക്കാൻ സമയം കിട്ടാതെ വരികയാണെങ്കിലും ഈ ഒരു റെസിപ്പി പരീക്ഷിച്ചു നോക്കാവുന്നതാണ്. വളരെ കുറഞ്ഞ സമയം കൊണ്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു റെസിപ്പിയാണ് ഇത്. മാത്രമല്ല അധികം ചേരുവകൾ ഉപയോഗിക്കേണ്ട ആവശ്യവും വരുന്നില്ല. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Athy’s CookBook
Comments are closed.