പാൽ കുക്കറിൽ ഇതുപോലെ ചെയ്‌താൽ കാണു മാജിക്.! പാലട പായസത്തിന്റെ അതേ രുചിയിൽ കിടിലൻ പായസം!! Payasam Recipes Malayalam

Payasam Recipes Malayalam : പായസം കുടിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പ്രത്യേകിച്ച് പാലട പായസത്തിന്റെ രുചി എടുത്ത് പറയേണ്ടത് തന്നെയാണ്. എന്നാൽ അത് ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതേസമയം വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കി എടുക്കാവുന്ന അതേ രുചിയുള്ള ഒരു കിടിലൻ പായസത്തിന്റെ റെസിപ്പി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ പായസം തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് ലിറ്റർ മിൽമ പാൽ ഒരു കുക്കറിലേക്ക് ഒഴിച്ച് നന്നായി തിളപ്പിച്ച് എടുക്കണം. ഈയൊരു സമയത്ത് മധുരത്തിന് ആവശ്യമായ പഞ്ചസാരയുടെ പകുതി കൂടി പാലിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. പാൽ നന്നായി തിളച്ചു വരുമ്പോൾ കുക്കറിന്റെ അടപ്പ് ഇട്ട് 30 മിനിറ്റ് ഒന്നുകൂടി തിളപ്പിച്ച് എടുക്കണം. കുക്കറിന്റെ വിസിൽ അടിച്ചാലും ഈയൊരു സമയത്ത് സ്റ്റൗ ഓഫ് ചെയ്യേണ്ടതില്ല.

പാല് തയ്യാറാക്കി എടുക്കുന്ന അതേ സമയത്ത് തന്നെ പായസത്തിലേക്ക് ആവശ്യമായ അരിയുടെ കൂട്ടു കൂടി തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു കപ്പ് അളവിൽ മട്ടയരിയുടെ ചോറ് ഇട്ടുകൊടുക്കുക. കാൽ കപ്പ് പാല് അതിലേക്ക് ഒഴിച്ച് ചെറിയ തരികളോട് കൂടി അടിച്ചെടുക്കണം. ശേഷം മിക്സിയുടെ ജാറിലുള്ള പാലിനോടൊപ്പം തന്നെ കുറച്ചുകൂടി പാൽ ഒഴിച്ച് നന്നായി സെറ്റ് ചെയ്തെടുക്കാം. ഇത് അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് ഒഴിച്ച് തിളപ്പിക്കാനായി വെക്കാം.

രണ്ട് ഏലക്ക കൂടി ഈ ഒരു സമയത്ത് ഇട്ടു കൊടുക്കാവുന്നതാണ്. അതുപോലെ നേരത്തെ ഇട്ട പഞ്ചസാരയുടെ ബാക്കി കൂടി ഈ ഒരു പാലിലേക്കാണ് ചേർത്തു കൊടുക്കേണ്ടതുണ്ട് . അതൊന്ന് കുറുകി വരുമ്പോൾ കുക്കർ തുറന്ന് ക്രീം നിറത്തിലുള്ള പാലിനോടൊപ്പം ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഒന്നുകൂടി പായസം കുറുക്കി എടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ പായസം റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Grandmother Tips

Rate this post

Comments are closed.