പാസ്പോർട്ട് എക്സ്പയർ ആയോ.. എങ്കിൽ ഇങ്ങനെ ചെയ്യൂ.. ഓൺലൈൻ ആയി എളുപ്പം പുതുക്കാം.!!

ഒരു രാജ്യത്തെ സർക്കാർ പൗരന്മാർക്ക് അന്യദേശത്തേക്ക് യാത്രാവശ്യങ്ങൾക്ക് വേണ്ടി നല്കുന്ന തിരിച്ചറിയൽ രേഖയാണ് പാസ്പോർട്ട്. പുറം രാജ്യങ്ങളിൽ പോയി ജോലി ചെയ്യുന്നവർ നമ്മുടെ കേരളത്തിലാണ് ഏറ്റവും കൂടുതൽ. എന്നിരുന്നാലും പാസ്പോർട്ട് എക്സ്പെയർ ആയി കഴിഞ്ഞാൽ എന്ത് ചെയ്യണം എന്നത് പലപ്പോഴും സംശയമാണ്.


എല്ലാവിധ സർക്കാർ സേവനങ്ങളും ഓൺലൈൻ ആയി ലഭിക്കുന്ന ഈ പുതുയുഗത്തിൽ വീട്ടിൽ തന്നെ ഇരുന്ന് പാസ്പോർട്ട് റിന്യൂ ചെയ്യാവുന്നതാണ്. അത് എങ്ങനെയാണെന്ന് ഈ വീഡിയോ നിങ്ങളെ പരിചയപ്പെടുത്തുന്നു. ഇതിനായി ആദ്യം പാസ്പോർട്ട് സേവ വെബ്സൈറ്റ് ഓപ്പൺ ചെയ്ത ശേഷം യൂസർ രജിസ്ട്രേഷൻ ഫോം സെലക്ട് ചെയ്യണം.

ആദ്യമായാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ പാസ്പോര്ട് ഓഫീസ് എന്ന ഓപ്ഷൻ സെലക്ട് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്. ശേഷം അതിൽ ആവശ്യപ്പെട്ട വിവരങ്ങൾ എല്ലാം കൃത്യമായി അപ്ഡേറ്റ് ചെയ്യാം. തുടർന്ന് ലഭിക്കുന്ന ഐഡിയും പാസ്സ്‌വേഡും മെയിൽ ഐഡി ഉപയോഗിച്ചു വെരിഫെ ചെയ്യണം.

തുടർന്ന് Apply for the passport renewal എന്ന ഓപ്ഷനിൽ ഉപയോഗിച്ചു ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്യാവുന്നതാണ്. സാധാരണ പാസ്പോർട്ട് ന് 1500 രൂപ ഫീസ് ആയി നൽകേണ്ടി വരും. ഇത് ഓൺലൈൻ ആയി അടക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. Video Credit : Sanchal Sano

Comments are closed.