പാഷന്‍ ഫ്രൂട്ട് ജ്യൂസിന്‍റെ ഔഷധഗുണങ്ങള്‍.. അറിയാതെ പോയല്ലോ ഇതെല്ലം.!!

നമ്മുടെ ചുറ്റുവട്ടങ്ങളിൽ എല്ലാം തന്നെ സുലഭമായി ലഭിക്കുന്ന ഒന്നാണ് പാഷൻ ഫ്രൂട്ട്. രണ്ടു തരത്തിലുള്ള പാഷൻ ഫ്രൂട്ട് ആണ് സാധാരണയായി കാണപ്പെടുന്നത്. വള്ളി നാരങ്ങ, മുസോളിക്കായ്, മുസോളിങ്ങ, സർബ്ബത്തുംകായ എന്നിങ്ങനെ പല നാടുകളിൽ പല പേരിലാണ് ഇവ അറിയപ്പെടുന്നത്. നിങ്ങളുടെ നാട്ടിൽ ഇതിനെ വിളിക്കുന്ന പേര് പറയാൻ മറക്കല്ലേ..

ചുവപ്പു നിറത്തിലും മഞ്ഞ നിറത്തിലുമുള്ള പാഷൻ ഫ്രൂട്ടുകൾ ആണ് കാണപ്പെടുന്നത്. സാധാരണയായി ശീതള പാനീയമായാണ് പാഷൻ ഫ്രൂട്ട് ഉപയോഗിച്ച് വരുന്നത്. പുളിപ്പ് കലർന്ന മധുരമാണ് ഇവക്കുള്ളത്. ശരീരത്തിനെ പെട്ടെന്ന് തണുപ്പിക്കുന്നതിനോടൊപ്പം തന്നെ വ്യത്യസ്തമായ രുചിയാണ് മറ്റു ഫലങ്ങളെ അപേക്ഷിച്ചു ഇവക്കുള്ളത്. കടും ചുവപ്പു നിറത്തിൽ കാണപ്പെടുന്ന പാഷൻ ഫ്രൂട്ടിൽ ധാരാളം വിറ്റാമിൻ സി, കോപ്പർ എന്നിവ അടങ്ങിയിട്ടുണ്ട്.


ഇവയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന്റെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും ഇത് ഏറെ ഗുണപ്രദമാണ് എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും ഹൃദയത്തിനുമെല്ലാം ഇവ ഏറെ ഗുണപ്രദമാണ്. വയറെരിച്ചിൽ മറ്റു വയർ സംബന്ധമായുള്ള അസുഖങ്ങൾക്കുള്ള ഒറ്റമൂലി കൂടിയാണിത്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി HEALTH CARE MALAYALAM എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.